അര്‍ഹതയുണ്ടായിട്ടും തനിക്ക് ലഭിക്കാതെ പോയ അംഗീകാരങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞെത്തിയിരിക്കുകയാണ് നടന് അശോകന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അശോകന്റെ വെളിപ്പെടുത്തല്‍.
അശോകന്റെ വാക്കുകള്‍ ഇങ്ങനെ, ‘കിട്ടേണ്ടതെന്നു കരുതിയിരുന്ന അവാര്‍ഡുകളില്‍ പലതും കിട്ടാതെപോയിട്ടുണ്ട്. പലപ്പോഴും അതു തട്ടിമാറ്റിയവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അത്തരം സമയങ്ങളില്‍ അതൊന്നും മനസ്സിലേക്കെടുത്തിട്ടില്ല. പെരുവഴിയമ്പലം സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരത്തിന് വേണ്ടി എന്നെ പരിഗണിച്ചിരുന്നു എന്ന് സംവിധായകനും നിര്‍മ്മാതാവും എന്നോട് പറഞ്ഞതാണ്. എനിക്ക് അന്ന് 17 വയസായിരുന്നു പ്രായം.
ഡല്‍ഹിയിലുള്ള ജൂറി അംഗങ്ങള്‍ക്കിടയില്‍ ഞാന്‍ യുവാവാണോ ബാല താരമാണോ എന്ന സംശയം പ്രശ്നമായി. അങ്ങനെ ആ അവാര്‍ഡ് പോയി അന്ന് അതേക്കുറിച്ച് വിഷമിച്ചിരുന്നില്ല. അമരത്തില്‍ രണ്ടാമത്തെ നായകനാണ് ഞാന്‍. ഒരു സഹ നടനുള്ള അംഗീകാരം പ്രതീക്ഷിച്ചിരുന്നു അതില്‍, അതുണ്ടായില്ല. അതുപോലെ ജാലകം, പൊന്ന്, അനന്തരം’ പൊന്നുച്ചാമി ഇതൊക്കെ അവാര്‍ഡുകള്‍ കിട്ടാവുന്ന കഥാപാത്രങ്ങളായിരുന്നു.
അനന്തരം, ജാലകം സിനിമകളുടെ സമയത്ത് എന്റെ പേര് പരിഗണിച്ചതാണ്. അവസാന നിമിഷം എനിക്ക് പരിചയമുള്ള ഒരാള്‍ തന്നെ അത് തട്ടിമാറ്റുക ആയിരുന്നു എന്ന് അശോകന് പറയുന്നു. നിലവില്‍ സിനിമാരംഗത്ത് വലിയ അവസരങ്ങള്‍ അശോകന് ലഭിക്കുന്നില്ല.
Discussion about this post