കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ വിവാദം. പ്രസംഗിക്കാന്‍ ക്ഷണിക്കാഞ്ഞതില്‍ കെ. മുരളീധരന് അതൃപ്തി അറിയിച്ചു. കെ സുധാകരന് തന്നെ ഒഴിവാക്കിയെന്നാണ് കെ മുരളീധരന്റെ പരാതി. ആഘോഷപരിപാടിയ്ക്കിടെ വേദിയില്‍ വെച്ചുതന്നെ മുരളീധരന് കെ.സുധാകരനോട് അതൃപ്തി അറിയിച്ചു.
മുന്‍ കെ.പി.സി.സി അധ്യക്ഷന്മാര്ക്ക് പ്രസംഗിക്കാന്‍ അവസരം നല്കിയപ്പോള് തന്നെ ഒഴിവാക്കിയെന്നാണ് മുരളീധരന് പറയുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത ചടങ്ങില്‍ കെ.സുധാകരനും വി.ഡി സതീശനും രമേശ് ചെന്നിത്തലയും എം.എം ഹസ്സനും മാത്രമാണ് കെപിസിസിയുടെ പ്രതിനിധികളായി സംസാരിച്ചത്.
മുന്‍ പിസിസി പ്രസിഡന്റ് എന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നാണ് മുരളീധരന്റെ പരാതി. കെപിസിസി നേതൃത്വം അവഗണിച്ചെന്ന് കെ.മുരളീധരന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനോട് പരാതിപ്പെട്ടു.
Discussion about this post