വിറ്റാമിൻ ഗുളികകൾ തോന്നിയപോലെ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ വിറ്റാമിൻ ഗുളികകൾ ആവശ്യമില്ലാതെ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായി ഭവിക്കും. ഇത് ഒട്ടേറെ രോഗങ്ങളിലേക്കും വഴിതെളിക്കും. മസിലുകളുടെ ആരോഗ്യത്തിനും ക്ഷീണം അകറ്റാനും തലവേദന ഇല്ലാതാക്കുവാനും, കണ്ണിൻറെ ആരോഗ്യം വർദ്ധിപ്പിക്കുവാനും പലതരം വിറ്റാമിനുകൾ കഴിക്കുന്നവരുണ്ട്. എന്നാൽ ഇതൊന്നും അത്ര നല്ല ശീലമല്ല.
കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളും ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകളും എന്നിങ്ങനെ രണ്ട് രീതിയിലാണ് പ്രധാനമായും വിറ്റാമിനുകളെ തരംതിരിക്കുന്നത്. ഇതിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ആണെങ്കിൽ ഇത് ശരീരത്തിന് ഗുണകരമാകുന്ന രീതിയിൽ ശരീരത്തിൽ ലയിച്ചുചേരുന്നു. എന്നാൽ ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ വിയർപ്പിലൂടെയും മൂത്രത്തിലൂടെയും പുറന്തള്ളുന്നു. അതുകൊണ്ടുതന്നെ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ പ്രദാനം ചെയ്യുന്ന ഗുളികകൾ കഴിക്കുന്നത് ശരീരത്തിന് അപകടം വരുത്തുന്നു. ഇത് കൂടാതെ ഗുളികകൾക്ക് കഴിക്കാൻ ഒരു സമയമുണ്ട്. അയേൺ ഗുളികകൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. എന്നാൽ ഇത്തരം ഗുളികകൾ കഴിക്കുമ്പോൾ ഡോക്ടറുടെ നിർദ്ദേശം വേണമെന്ന് മാത്രം. ക്യാൻസർ സപ്ലിമെന്റുകളും മീനെണ്ണ തുടങ്ങിയവയെല്ലാം രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
Discussion about this post