ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് 24 ന്യൂസില്‍ എത്തുകയും അവിടെ തിളങ്ങുകയും ചെയ്ത സുജയ പാര്‍വതി അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയായേക്കും. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നീക്കങ്ങള്‍ നടക്കുന്നത്. കൂടുതല്‍ നഗരവാസി കേന്ദ്രീകൃതമായ മണ്ഡലത്തില്‍ സുജയയെ പോലെ നാലുപേര്‍ അറിയുന്ന സ്ഥാനാര്‍ഥിക്ക് കൂടുതല്‍ മൈലേജ് കിട്ടുമെന്നതാണ് ഇവിടേക്ക് നിയോഗിക്കപ്പെടാന്‍ കാരണം.
തൃപ്പൂണിത്തുറയില്‍ ബിഎംഎസ് പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപിയെയും സുജയ പുകഴ്ത്തിയത് ഈ നീക്കങ്ങളുടെ ഭാഗമായാണ്. 24 ന്യൂസില്‍ നിന്ന് സുജയ അടുത്തു തന്നെ റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് ചേക്കേറും. അവിടെ വലിയ പൊസിഷനുകളിലൊന്നിലേക്കാണ് ഈ മാധ്യമപ്രവര്‍ത്തക എത്തുന്നത്.
എം. വി നികേഷ് കുമാര്‍ തുടങ്ങിയ റിപ്പോര്‍ട്ടറില്‍ അദേഹത്തിന് വലിയ റോളില്ല. അടുത്തിടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരികള്‍ വിശാഖപട്ടണം ആസ്ഥാനമായ ഒരു മൈനിംഗ് ഗ്രൂപ്പ് വാങ്ങിയിരുന്നു. ബിജെപിയുമായും ആര്‍എസ്എസുമായും നേരിട്ട് ബന്ധമുള്ളതാണ് ഈ ഗ്രൂപ്പ്. ഇതുവരെ സിപിഎം അനുകൂല കോണ്‍ഗ്രസ്-ബിജെപി വിരുദ്ധ വാര്‍ത്തകള്‍ വന്നിരുന്ന റിപ്പോര്‍ട്ടറില്‍ ഇനി ശൈലി മാറും.
പുതിയതായി ചാനലിലേക്ക് കൊണ്ടു വരുന്നവരിലേറെയും ബിജെപി അനുകൂല ചായ്വ് ഉള്ളവരാണ്. ഇന്ത്യ ടുഡേ ചാനലില്‍ പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടറിലേക്ക് വരുമെന്ന് ശ്രുതിയുണ്ട്.
അതേസമയം, സുജയയെയും അതുപോലെ അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയുള്ള ബിജെപി നേതാക്കളെയും പരമാവധി പൊതുമധ്യത്തില്‍ ഉയര്‍ത്തി കാട്ടുകയെന്ന ലക്ഷ്യം കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്, തൃശൂരില്‍ സുരേഷ് ഗോപി, കൊല്ലത്ത് മറ്റൊരു സിനിമക്കാരന്, ഇടുക്കിയില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറിയും പി. ശ്യാംരാജ് എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചവര്‍.
Discussion about this post