ഓടുന്ന ട്രെയിനില്‍ യുവതിയെ മദ്യം നല്കി സൈനികന് പീഡിപ്പിച്ചെന്ന പരാതിയില്‍ വന്‍ ട്വിസ്റ്റ്. യുവതി പീഡിപ്പിക്കപ്പെട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ഇതോടെ ജയിലിലുള്ള സൈനികന് പുറത്തിറങ്ങാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.
ഉഡുപ്പിയില്‍ നിന്ന് ട്രെയിനില്‍ കയറിയ തിരുവനന്തപുരം സ്വദേശിയായ 23 കാരിയെ സൗഹൃദം സ്ഥാപിച്ച് മദ്യം നല്കി സൈനികന് ട്രെയിനില്‍ പീഡിപ്പിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്.
പത്തനംതിട്ട കടപ്ര സ്വദേശിയായ സൈനികന് പ്രതീഷ് കുമാര്‍ യുവതി മദ്യം നല്കി മയക്കി ട്രെയിനില്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ വാര്‍ത്ത. ഈ യുവതി വിഷാദ രോഗത്തിന് അടിമയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയില്‍ നാരിയന്‍ ട്രാന്‍സിസ്റ്റ് ക്യാമ്പില്‍ 17 ഗാര്‍ഡ് റെജിമെന്റില്‍ നായിക് റാങ്കിലാണ് പ്രതീഷ് ജോലി നോക്കുന്നത്. പ്രതീഷിന്റെ ഭാര്യ കടപ്ര പഞ്ചായത്തിലെ വാര്‍ഡ് മെംബറാണ്.
ഉഡുപ്പിയില്‍ നിന്ന് ട്രെയിനില്‍ കയറിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം സെവനപ്പില്‍ മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. രാജധാനി എക്സ്പ്രസില്‍ വച്ച് യുവതിക്ക് ‘ഓള്‍ഡ് മങ്ക്’ എന്ന മദ്യം സെവനപ്പില്‍ കലര്‍ത്തിയാണ് സൈനികന് നല്‍കിയത്. മദ്യം നല്‍കിയെന്ന കാര്യം സൈനികന് സമ്മതിച്ചിരുന്നു. എന്നാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ട് പോലുമില്ലെന്നാണ് അദേഹം പറഞ്ഞത്.
അതേസമയം, യുവതിയും ഭര്‍ത്താവും പണംതട്ടാന്‍ സമാന രീതിയിലുള്ള പരാതികള്‍ നല്‍കുന്നവരും ബ്ലാക് മെയിലിംഗ് നടത്തുന്നവരുമാണെന്ന ചില വിശദീകരണങ്ങളും സോഷ്യല്‍മീഡിയ വഴി വരുന്നുണ്ട്. സത്യം കൂടുതല്‍ വരുംദിവസങ്ങളില്‍ വെളിപ്പെടും.
Discussion about this post