നമ്മുടെ ടോൺസിലുകളിൽ ഉണ്ടാകുന്ന ബാക്ടീരിയൽ വൈറൽ ബാധയാണ് ടോൺസിലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാക്കുന്നത്. ശ്വാസകോശസംബന്ധമായ ഇൻഫെക്ഷൻ വരെ വരാവുന്ന ഇതിനെ പ്രതിരോധിക്കുവാൻ ചില കാര്യങ്ങൾ നമുക്ക് ചെയ്യാം. പ്രത്യേകിച്ച് ഇതിനെ പ്രതിരോധിക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും
ഇഞ്ചിയിൽ അല്പം തേൻ ചേർത്ത് ഇടവിട്ട് സേവിക്കുന്നത് ഈ രോഗാവസ്ഥ കുറയ്ക്കും മാത്രമല്ല വേവിച്ചുടച്ച ഉരുളക്കിഴങ്ങ് നല്ല രീതിയിൽ കഴിക്കുന്നതും തൊണ്ടയ്ക്ക് സുഖം പ്രാപിക്കുവാൻ സഹായിക്കും. ഇഞ്ചിയും ചെറുനാരങ്ങാനീരും ചേർത്ത് കഴിച്ചാൽ വേദന മൂലമുള്ള അവസ്ഥ ഒരു പരിധിവരെ ഇല്ലാതാക്കാം. ഇളം ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾ കൊള്ളുന്നതും ഗുണം ചെയ്യും.
ആവിയിൽ വേവിച്ച ഭക്ഷണം പ്രത്യേകിച്ച് ഇഡലി പോലുള്ളതാണ് ടോൺസിലൈറ്റിസ് രോഗാവസ്ഥ ഉള്ളപ്പോൾ കഴിക്കുവാൻ നല്ലത്. ഈ സമയത്ത് തണുപ്പിക്കാത്ത തൈര് കഴിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം ലഭിക്കാൻ കാരണമാകും. ടോൺസിലൈറ്റിസ് പൂർണമായും ഇല്ലാതാക്കാൻ തേൻ കുരുമുളകുപൊടി ചേർത്ത് കഴിക്കുന്നതും, ചെറുനാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും. ഇത് കൂടാതെ ഇടവിട്ട് ഒരു കഷണം ഗ്രാമ്പു ചവച്ചരച്ചു കഴിക്കുന്നതും ചീര കുരു മുളകുപൊടിയിട്ട് വേവിച്ച് കഴിക്കുന്നതും നല്ലതാണ്.
Discussion about this post