ഒരുപാട് കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളിലൂടെയും ഒരുപാട് വര്‍ഷക്കാലമായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന അഭിനേതാവാണ് കൃഷ്ണ കുമാര്‍. ‘മലയാളികളുടെ ഇഷ്ട നടനാണ് താരം. സിനിമാ മേഖലയില്‍ തിളങ്ങി നില്ക്കുന്ന കൃഷ്ണകുമാര്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ മലയാള സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. നാല് പെണ്മക്കാളും ഭാര്യയുമടങ്ങുന്ന ഒരു സെലിബ്രിറ്റി കുടുംബമാണ് അദ്ദേഹത്തിനുള്ളത്.
കുടുംബാംഗങ്ങള്‍ ആരായാലും അവര്‍ പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ താരവും ഭാര്യയും ഒരുമിച്ച് എത്തിയ ആശ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹ വീഡിയോയില്‍ നിന്നുള്ള ചെറിയ ഒരു ഭാഗമാണ് വൈറലായി കൊണ്ടിരിക്കുന്നത് താരം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികളെ ഓരോരുത്തരായി കാണുകയും സംസാരിക്കുകയും ചിരിക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
അതിനിടയില്‍ മനോജ് താരത്തിന്റെ അടുത്തേക്ക് വരികയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും സംസാരിക്കുകയും ചെയ്യുന്നതിനിടയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ട്രോളി സംസാരിച്ചു. വളരെ പെട്ടെന്ന് വീഡിയോയുടെ ഈ ഒരു ഭാഗം വൈറലായത്. കൃഷ്ണകുമാറിനോട് മനോജ് കെ ജയന് സംസാരിക്കുന്നതിനിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ടൈറ്റിലുകളെ ഓര്‍മ്മപ്പെടുത്തുന്ന രൂപത്തില്‍ ഞാന്‍ ടൈറ്റില്‍ പറയാം എന്ന് പറഞ്ഞുകൊണ്ട് മനോജ് കെ ജയന് ബിജെപിയിലേക്ക് താരം പറഞ്ഞത്.
അതിനെ മറുപടിയായി കൃഷ്ണ കുമാര്‍ പറഞ്ഞത് മനോജ് കെ ജയനെ കാവി പുതപ്പിച്ചു എന്നാണ്. അഥവാ ഇത്തരത്തിലുള്ള ടൈറ്റിലുകളോടു കൂടെ നാളെ മുതല്‍ ഇവര്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും എന്നാണ് സംസാരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ഇരുവരും ഒരുമിച്ച് ഫോട്ടോ എടുക്കുകയും മനോജ് കെ ജയന് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറിനോട് വളരെ സ്നേഹത്തോടെ സംസാരിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയുന്നു.
പ്രൗഢ ഗംഭീരമായി നടന്ന ഒരു വിവാഹ സല്‍ക്കാരമാണ് ആശാ ശരത്തിന്റെ മകള്‍ ഉത്തരയുടെത്. ഒരുപാട് താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുത്തത്. വളരെ മനോഹരമായ വസ്ത്ര ധാരണങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന ആശാ ശരത്തിന്റെയും മകളുടെയും കുടുംബത്തിന്റെയും എല്ലാം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്ത പ്രാധാന്യത്തോടെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
Discussion about this post