കേരളത്തിലെ അതിഥി തൊഴിലാളികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ സംരക്ഷണം ഉറപ്പാക്കുമെന്നും , പശ്ചിമബംഗാൾ എം .പി മെഹുവ മൊയ്ത്ര. .വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും , തൃണമൂൽ കോൺഗ്രസിന്റെ എം .പി .കൂടിയായ അദ്ദേഹം റെക്കോർഡ് ചെയ്തയച്ച സംഭാഷണത്തിൽ കേരളത്തിലുള്ള അതിഥി തൊഴിലാളികളോട് അഭ്യർത്ഥിച്ചു . നമ്മൾ ഏറെ ദുഷ്‌കരമായ ഒരുഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും , വ്യാജപ്രചരണങ്ങൾ നടത്തി കുളംകലക്കി മീൻപിടിക്കുന്നവരുടെ വലയിൽ വീഴരുതെന്നും , ഇതൊക്കെ നമ്മൾ അതിജീവിച്ചേ പറ്റൂ എന്നും അദ്ദേഹം സന്ദേശത്തിൽ ആവശ്യപ്പെട്ടു .
Discussion about this post