പ്രമേഹ രോഗമുള്ളവരിൽ കാണുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്. ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് പലപ്പോഴും പ്രമേഹ രോഗത്തിലേക്ക് വഴിതെളിക്കുന്നത്. ചിലർ ഇതൊരു പാരമ്പര്യ രോഗമായി പറയുമെങ്കിലും നമ്മുടെ ജീവിത രീതി തന്നെയാണ് പ്രമേഹ രോഗത്തിന് ഹേതുവായി വിദഗ്ധർ പറയുന്നത്. രക്തത്തിൽ പഞ്ചസാര അസന്തുലിതമായി ഇരിക്കുന്ന അവസ്ഥയിൽ ഇത് ധാരാളം ചർമപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
പലപ്പോഴും ഇതിൻറെ ലക്ഷണങ്ങളായി ചില ചൊറിച്ചിൽ, അലർജി, ഫംഗസ്, അണുബാധ തുടങ്ങിയവ പ്രമേഹ രോഗികളിൽ വരാറുണ്ട് ചുവന്ന തിണർപ്പ് ഉണ്ടാകുന്നതിന് പ്രമേഹം ഒരു പ്രധാനപ്പെട്ട ഘടകമാണ്. അണുബാധയിലൂടെ ഉണ്ടാകുന്ന രംഗങ്ങളും പ്രമേഹ രോഗികളിൽ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇത്തരം രോഗികളിൽ കാണപ്പെടുന്ന മറ്റൊരു പ്രധാനപ്പെട്ട ലക്ഷണം കാലുകളുടെ താഴ്ഭാഗത്ത് കാണപ്പെടുന്ന ചൊറിച്ചിലാണ്.
ഇതുകൂടാതെ ടൈപ്പ് ടു പ്രമേഹം വിറ്റിലിഗോ രോഗത്തിന് കാരണമാകുന്നു. നമ്മുടെ മുഖത്തും നെഞ്ചിലും കൈകളിലും ശരീരത്തിൻറെ പലഭാഗങ്ങളിലും വെളുത്തപാടുകൾ ഉണ്ടാകുന്നതാണ് ഇതിൻറെ പ്രധാന ലക്ഷണം. ഇതുകൂടാതെ പ്രമേഹം അധികമാകുമ്പോൾ നമ്മുടെ പാദങ്ങളിൽ അൾസർ ഉണ്ടാകാറുണ്ട്. അതായത് നമ്മുടെ പാദങ്ങളിലെ ചെറിയ പോറൽ പോലും വ്രണമായി മാറുന്ന അവസ്ഥയിലേക്ക് ഇത് വഴിതെളിക്കുന്നു.
Discussion about this post