പല രീതിയിൽ ഒലിവ് ഓയിൽ നമ്മുടെ ചർമ്മ സംരക്ഷണത്തിൽ ഉപയോഗപ്പെടുത്താം. അത്തരത്തിൽ ഒലിവ് ഓയിൽ ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങളാണ് താഴെ നൽകുന്നത്
ചുണ്ടുകൾക്ക്
ചുണ്ടുകൾക്ക് നല്ല മൃദുത്വം ഉണ്ടാകുവാൻ സ്ക്രബ് എന്ന രീതിയിൽ ഒലിവ് ഓയിൽ ഉപയോഗപ്പെടുത്താം. ഇതിനു വേണ്ടി ഒരു ടീസ്പൂൺ ഒലിവ് ഓയിൽ അല്പം പഞ്ചസാര ചേർത്ത് ചുണ്ടുകളിൽ സ്ക്രബ് ചെയ്താൽ മാത്രം മതി.
നഖത്തിന്
നഖം നല്ല മാർദ്ദവത്തോടെ ഇരിക്കുവാൻ വേണ്ടി ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ഏറ്റവും മികച്ച വഴിയാണ്
കുട്ടികളുടെ ചർമ്മ സംരക്ഷണം
കുട്ടികളുടെ ചർമ്മ സംരക്ഷണത്തിൽ ഒലിവ് ഓയിലാണ് വെളിച്ചെണ്ണയേക്കാൾ കൂടുതൽ മികച്ചത്.
മുഖം മിനുക്കാൻ
മുഖമിനിക്കുവാൻ ഒലിവ് ഓയിൽ വെറുതെ ചർമ്മത്തിൽ അപ്ലൈ ചെയ്യുന്നത് മികച്ചതാണ്. ഒലിവ് ഓയിൽ മുഖത്ത് പുരട്ടുമ്പോൾ സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകില്ല. ടാൻ വരാതെ മുഖത്തെ സംരക്ഷിക്കാൻ ഇതിൻറെ ഉപയോഗം കൊണ്ട് കഴിയുന്നു. ഇത് ശരീരത്തും മുഖത്തും പുരട്ടുന്നത് വരണ്ട ചർമം ഉള്ളവർക്ക് നല്ലതാണ്.
മുടിക്ക്
മുടി നല്ല ആരോഗ്യത്തോടെ ഇരിക്കുവാൻ കുളി കഴിഞ്ഞതിനുശേഷം കുറച്ച് തുള്ളി ഒലിവ് ഓയിൽ എടുത്ത് മുടികളിൽ പുരട്ടുന്നത് ഏറെ നല്ലതാണ്.
Discussion about this post