ഈ ദിവസങ്ങളില്‍ ഇടപാട് നടത്താതെ തന്നെ 206 രൂപ 50 പൈസ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി സന്ദേശം വന്നോ? പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അക്കൗണ്ട് ഉടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഉപഭോക്താക്കളുടെ സേവിങ്സ് അക്കൗണ്ടില്‍ നിന്നാണ് തുക ഡെബിറ്റ് ചെയ്തത്. യുവ, ഗോള്‍ഡ്, കോമ്പോ, മൈ കാര്‍ഡ് എന്നി പേരുകളില്‍ ഡെബിറ്റ് കാര്‍ഡ് ഉള്ളവരില്‍ നിന്നാണ് തുക പിടിച്ചത്.
ഇത്തരം എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന് ആന്യുവല്‍ മെയിന്റനന്‍സ് ചാര്‍ജ്, സര്‍വീസ് ഫീ എന്നി നിലകളിലാണ് ബാങ്ക് ഈ തുക ഈടാക്കിയത്. ആന്യുവല്‍ മെയിന്റനന്‍സ് ചാര്‍ജ് എന്ന നിലയിലുള്ള 175 രൂപയും 18 ശതമാനം ജിഎസ്ടിയും ചേരുന്ന തുകയാണ് 206 രൂപ 50 പൈസ.
Discussion about this post