സൗന്ദര്യ പ്രശ്നങ്ങളിൽ ഭൂരിഭാഗം പേരുടെയും പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു മാത്രമല്ല അതിനു ശേഷം വരുന്ന കറുത്ത പാടുകളും മുഖഭംഗിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ മുഖക്കുരു പൂർണ്ണമായും ഇല്ലാതിരിക്കുവാൻ ഏറ്റവും എളുപ്പത്തിലുള്ള മാർഗ്ഗമാണ് ക്യാരറ്റ് ഓയിൽ. ഇതിൻറെ ദൈനംദിന ഉപയോഗം മുഖഭംഗി വർദ്ധിപ്പിക്കുകയും മുഖക്കുരു ഇല്ലാതാക്കുകയും മുഖക്കുരു മൂലം ഉണ്ടാകുന്ന കറുത്ത പാടുകൾ തുടച്ചുനീക്കുകയും ചെയ്യുന്നു.
ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന ക്യാരറ്റ് ഓയിൽ കോശങ്ങളുടെ പുനർജീവനം സാധ്യമാക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു വരാതെ തടയുന്നു മാത്രമല്ല ഇത് നല്ല രീതിയിൽ നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കുളിക്കുന്നതിനു മുൻപ് ക്യാരറ്റ് ഓയിൽ തേയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിൻറെ ഉപയോഗം മുഖക്കുരു മൂലം ഉണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്ന ക്യാരറ്റ് ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് ഏറ്റവും ഉത്തമമാണ്.
ഇതിനിടങ്ങിയിരിക്കുന്ന പല ഘടകങ്ങളും സെൻസിറ്റീവ് ചർമത്തെ ശാന്തമാക്കാൻ ഉപകരിക്കും. ബ്യൂട്ടി വിറ്റാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ഇ സമ്പുഷ്ടമായ അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നിത്യേന ഉള്ള ഇതിൻറെ ഉപയോഗം നമ്മുടെ ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്നു. നിങ്ങളുടെ മുഖം എപ്പോഴും ഫ്രഷ് ആയി കാണപ്പെടുവാനും ക്യാരറ്റ് ഓയിൽ ഉപയോഗം കൊണ്ട് കഴിയും. ക്യാരറ്റ് ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന ഓയിൽ മാത്രമല്ല ജെല്ലും മുഖത്തു പുരട്ടുവാൻ ഏറ്റവും നല്ലതാണ്.
Discussion about this post