ട്രെയിനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സൈനികന് മദ്യം നല്കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പത്തനംതിട്ട കടപ്ര സ്വദേശിയായ സൈനികന് പ്രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തു. ഉഡുപ്പിയില്‍ നിന്ന് ട്രെയിനില്‍ കയറിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ആലപ്പുഴ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് രാജധാനി എക്സ്പ്രസിലായിരുന്നു ആക്രമണം. വിദ്യാര്‍ത്ഥിനിയുടെ ഭര്‍ത്താവ് ആണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഒരു മാസമായിട്ട് യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രതി പീഡിപ്പിച്ചത്.
മദ്യം നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ സൈനികന് ലൈം?ഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ആദ്യം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പിന്നീട് പരാതി ആലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Discussion about this post