ഏത്തപ്പഴം ചെറിയ അളവിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുവാൻ ഏറ്റവും ഉത്തമമായ വഴിയാണ്. പ്രത്യേകിച്ച് വാഴപ്പഴം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുവാൻ വാഴപ്പഴം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. മാത്രമല്ല ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രധാനം ചെയ്യുവാനും ഇതുമൂലം സാധിക്കുന്നു. ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിരിക്കുന്ന വാഴപ്പഴം ശരീരഭാരം കുറയ്ക്കുവാൻ പല രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താം.
ശരീരഭാരം കുറയ്ക്കാൻ വാഴപ്പഴം ഉപയോഗിക്കുന്ന രീതി
ശരീരഭാരം കുറയ്ക്കുവാൻ ഏറ്റവും ഉത്തമമായ വഴി രാവിലെയോ ഉച്ചയ്ക്കോ വാഴപ്പഴം ഉപയോഗപ്പെടുത്തി ഒരു സ്മൂത്തി തയ്യാറാക്കിയ കഴിക്കുന്നതാണ്. പോഷകാംശങ്ങൾ നിറഞ്ഞിരിക്കുന്ന ഈന്തപ്പഴം നേന്ത്രപ്പഴത്തിനോട് ചേർത്ത് അല്പം തേനും ഉപയോഗിച്ച് ഒരു സ്മൂത്തി തയ്യാറാക്കി തണുപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. നാല് ഈന്തപ്പഴവും ഒരു വാഴപ്പഴവും മുക്കാൽ കപ്പ് പാലും ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ച് രാവിലെയോ ഉച്ചയ്ക്കോ കഴിക്കുന്നത് ഗുണം ചെയ്യും. അല്ലെങ്കിൽ ഒരു വാഴപ്പഴം കൊഴുപ്പു കുറഞ്ഞ പാലിൽ മിക്സ് ചെയ്ത് രാവിലെയോ വൈകുന്നേരമോ കഴിക്കുന്നത് നല്ലതാണ്. ഇതുകൂടാതെ ശരീരഭാരം കുറയ്ക്കുവാൻ വ്യായാമത്തിനു മുൻപോ വ്യായാമത്തിനു ശേഷമോ വാഴപ്പഴം ഭക്ഷണം എന്ന രീതിയിൽ കഴിക്കുന്നത് നല്ലതാണ്. വാഴപ്പഴം ചെറിയ അളവിൽ അതും സ്മൂത്തി രൂപത്തിൽ കഴിക്കുന്നതാണ് തടി കുറയ്ക്കുവാൻ ഏറ്റവും ഉത്തമം.
Discussion about this post