പോഷകാംശങ്ങൾ ധാരാളമുള്ള ഒരു പഞ്ചസാരയാണ് പനം കൽക്കണ്ടം. ഏറ്റവും കുറഞ്ഞ ഗ്ലൈസിമിക് ഇൻഡക്സ് ഉള്ളതും പോഷക സമ്പന്നവുമായ ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്ന പനം കൽക്കണ്ടം പഞ്ചസാരയെക്കാൾ ആരോഗ്യപ്രദമാണ്. പനം പഞ്ചസാരയുടെ ക്രിസ്റ്റലൈസ് ചെയ്ത രൂപമാണ് പനം കൽക്കണ്ടം എന്ന് പറയുന്നത്.
ആംഗലേയ ഭാഷയിൽ റോക്ക് കാൻഡി എന്ന് ഇത് അറിയപ്പെടും. ഏറെ പോഷക സമ്പന്നമായ ഇത് നിരവധി രോഗങ്ങളെ പ്രതിരോധിക്കുവാനും ഉത്തമമാണ്. കൊളസ്ട്രോൾ കുറയ്ക്കുവാനും, ശരീരത്തിലെ ചൂട് കുറയ്ക്കുവാനും, രോഗപ്രതിരോധശേഷി നൽകുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകും. ഏറ്റവും കുറഞ്ഞ ഗ്ലൈസിമിക് സൂചിക ഉള്ളതുകൊണ്ടുതന്നെ പനം കൽക്കണ്ടത്തിന്റെ സ്വീകാര്യത ഏറെയാണ്. ശരീരത്തിലെ വിഷ വസ്തുക്കളെ തുടച്ചു മാറ്റാനുള്ള കഴിവ് വരെ ഇവയ്ക്കുണ്ട്.
ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം അകറ്റുവാനും ഉപാചയ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ ആക്കുവാനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ അനാവശ്യ ടോക്സിനുകളെ അകറ്റുകയും, ഊർജ്ജം നൽകുകയും ചെയ്യുന്ന ഇത് ആറുമാസം മുതലുള്ള കൊച്ചുകുട്ടികൾക്ക് നൽകാവുന്നതാണ്. പഞ്ചസാര ഉപയോഗിച്ച് കുറുക്ക് ഉണ്ടാക്കി കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. മറിച്ച് പനം കൽക്കണ്ടം കുട്ടികളുടെ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുകയും അവർക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.
Discussion about this post