ആഘോഷവേളകളിൽ മുഖം സുന്ദരമാക്കാൻ ചില ടിപ്സുകൾ അറിഞ്ഞിരിക്കാം. ആഘോഷവേളകളിൽ ചർമം കൂടുതൽ ഭംഗിയായിരിക്കുവാൻ ആദ്യം ചെയ്യേണ്ട ഒരു കാര്യം ചർമം നല്ല വൃത്തിയാക്കി ടോണിഗ് ചെയ്യുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മൃദുവായ എക്സ് ഫോളിയേറ്ററുകൾ ഉപയോഗിക്കുന്നത് കൂടുതൽ നല്ലതാണ്. അണിഞ്ഞൊരുങ്ങുന്നതിനു മുൻപ് ചർമ്മത്തിന്റെ തിളക്കവും നിറവും വർദ്ധിപ്പിക്കുവാൻ മോയിസ്ചറൈസർ ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. വിറ്റാമിൻ സി സിറം ദിവസവും രാവിലെ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ഇതുകൂടാതെ വിറ്റാമിൻ ഇ ഗുളിക ചേർത്ത ലേപനങ്ങൾ മുഖത്ത് പുരട്ടുന്നത് നിത്യ യൗവനത്തോടെ ഇരിക്കുവാൻ സഹായിക്കും.
നമ്മുടെ ചർമ്മത്തിന്റെ തരം മനസ്സിലാക്കി വേണം മേക്കപ്പ് ഉപയോഗിക്കുവാൻ. ആഘോഷവേളകളിൽ ചർമ്മത്തിൽ കൂടുതൽ ജലാംശം ഉണ്ടാകുവാൻ വേണ്ടി റോസ് വാട്ടർ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. സ്വാഭാവിക ജലാംശം നിലനിർത്തുവാൻ ധാരാളം വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കണം. ഇതുകൂടാതെ മുഖം കഴുകുവാൻ ചെറു ചൂടുവെള്ളം ഉപയോഗപ്പെടുത്തുന്നത് ഒരു തെറ്റായ രീതിയാണ്. ചർമ്മത്തിന് കൂടുതൽ വരണ്ടതാക്കുന്ന ഈ പ്രക്രിയ ഒഴിവാക്കി ഐസ്ക്യൂബുകൾ ഉപയോഗപ്പെടുത്തി ചർമം ഭംഗിയാക്കാൻ സഹായിക്കുക. ചർമ്മ ഭംഗി കൂടുവാൻ വിറ്റാമിൻ സി അടങ്ങിയ പഴവർഗ്ഗങ്ങളും ധാരാളം ഇലക്കറികളും കഴിക്കണം. ഇത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ മനോഹരമാകും.
Discussion about this post