കൊറോണ ബാധിച്ചു മരിക്കുന്നവരെ സംസ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ് . ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം കേരളത്തിലെ പ്രത്യേകതകളും കൂടി പരിഗണിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. രോഗം പകരാൻ സാധ്യതയുള്ളതിനാൽ മൃതദേഹം നേരിട്ട് കാണാനോ സംസ്കരിക്കാൻ ഒത്തുകൂടാനോ അനുവദിക്കില്ല. ഉദ്യോഗസ്ഥരായിരിക്കും സംസ്കാര ചടങ്ങിന് നേതൃത്വം നൽകുന്നത് . എല്ലാവരും ജാഗ്രതയോടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും, ആരോഗ്യ മന്ത്രി കെ .കെ ശൈലജ അഭ്യർത്ഥിച്ചു…… പരിശീലനം ലഭിച്ച ജീവനക്കാർ മൃതദേഹത്തിന്റെ പുറത്തു തുണി മൂടിയ ശേഷം ട്രിപ്പിൾ ലെയർ പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് പൊതിഞ്ഞു കെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്തു സൂക്ഷിക്കണം.. മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും ,കൈകാര്യം ചെയ്യാനും പരിശീലനം നേടിയ ജീവനക്കാരെ ആശുപത്രികൾ നിയോഗിക്കണം. മൃതദേഹവുമായി സമ്പർക്കം പുലർത്തുന്നവർ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്മെൻറ് കിറ്റ് ഉപയോഗിക്കാം.. സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷം മൃതദേഹം കൊണ്ടുപോയ സ്ട്രച്ചർ അണുവിമുക്തമാക്കണം , മൃതദേഹം അടുത്തുനിന്ന് കാണരുത്. സ്പർശിക്കാനും പാടില്ല , വളരെ കുറച്ചു ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കാവൂ .അവരെല്ലാം .സുരക്ഷിത അകലം പാലിക്കണം . അണുബാധ തടയുന്നതിനായി വളരെ ആഴത്തിൽ കുഴിയെടുത്തുവേണം ശവസംസ്‌കാരം നടത്താൻ ….
Discussion about this post