കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ലിറ്റ്മസ് ടെസ്റ്റിലുടെ ആസിഡ് സാന്നിധ്യം കണ്ടെത്തി ശാസ്ത്ര ചിന്തകനായ ഡോ. രാജഗോപാല്‍ കമ്മത്ത്. ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്ക് വയ്ക്കുയും ചെയ്തു.
കൊച്ചിയിലെ വായുവില്‍ രാസ മലീനികരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്ര മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഡോ. രാജഗോപാല്‍ കമ്മത്തിന്റെ കണ്ടെത്തല്‍.
ലോകാരോഗ്യ സംഘടന അനുവദിച്ച അളവ് 50 പോയിന്റാണന്നിരിക്കെ കൊച്ചിയില്‍ അത് 300 പോയിന്റ് കടന്നു നില്‍ക്കുമ്പോഴായിരുന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം ഉണ്ടായത്. ഇതോടെ വായുവിലെ രാസ മലിനീകരണം വര്‍ധിക്കുകയും ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലേക്കും വ്യപിക്കുകയും ചെയ്തു.
ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം രാസ ബാഷ്പ കണികകള്‍ക്ക് പുറമെ സള്‍ഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരി മാലിന്യത്തിന്റെ അളവും വര്‍ധിച്ചു. അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ് എന്നിവയുടെ അളവും വര്‍ധിക്കുന്നതായി സിപിസിബി രാസ മാപിനികള്‍ നല്കുന്ന ഡേറ്റയിലുണ്ട്.
Discussion about this post