കേരളത്തിൽ കനത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താപനില ക്രമാതീതമായി ഉയരുന്നത് നിരവധി പേരിൽ ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചൂടിനെ ചെറുക്കുവാനും നമ്മുടെ ശരീരത്തിന് വേണ്ട പോഷകാംക്ഷങ്ങൾ നൽകുവാനും ആയുർവേദം അനുശാസിക്കുന്ന ചില രീതികൾ ഉണ്ട് ആഹാരത്തിൽ വളരെയധികം ശ്രദ്ധ വേണ്ട ഒരു സമയമാണ് ചൂടുകാലം.
പ്രത്യേകിച്ച് നിർജലീകരണം സംഭവിക്കാൻ കാരണമുള്ളത് കൊണ്ട് തന്നെ പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കണം. തണ്ണിമത്തൻ, വാഴപ്പഴം ഓറഞ്ച്, മാതളനാരങ്ങ തുടങ്ങി ജലത്തിൻറെ അംശം ധാരാളമായിട്ടുള്ള പഴവർഗ്ഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഇത് കൂടാതെ അല്പം നെയ്യ് ചേർത്ത് കഞ്ഞി കുടിക്കുന്നതാണ് ആരോഗ്യത്തിന് ആയുർവേദ നിഷ്കർഷിക്കുന്ന മറ്റൊരു വഴി. ചൂട് കാലയളവിൽ അധികമായ എരിവ്, പുളി, ഉപ്പ് തുടങ്ങിയവ ചേർത്തുള്ള അച്ചാർ, ബേക്കറി ഐറ്റംസ് തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. ആഹാര പാനീയങ്ങൾക്ക് പുറമേ നമ്മുടെ വസ്ത്രധാരണങ്ങളിലും ചൂടുകാലത്ത് പ്രത്യേകം ശ്രദ്ധ വേണം.
അയഞ്ഞ പരുത്തി, കോട്ടൻ തുടങ്ങിയവ കൊണ്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. കൂടാതെ അധികമായി വെയിൽ കൊള്ളുന്നതും അധ്വാനം കൂടുതലുള്ള ജോലിയിൽ ഏർപ്പെടുന്നതും, ഉറക്കമൊളിപ്പ് തുടങ്ങിയവ ഒഴിവാക്കണം. രാമച്ചം ഇട്ടു വെച്ച ശുദ്ധജലത്തിൽ കുളിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് ഈ കലയളവിൽ. അതിരാവിലെ എഴുന്നേറ്റാൽ ലഘുവായ വ്യായാമം ചെയ്യുവാൻ മറക്കരുത്
Discussion about this post