കഴുത്ത് വേദന സർവ്വസാധാരണമാണ്. തെറ്റായ രീതിയിലുള്ള ഇരിപ്പാണ് പലരിലും കഴുത്ത് വേദന ഉണ്ടാവുന്നതിന് ഒരു കാരണമായി പറയുന്നത്. നമ്മൾ ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഉള്ള തെറ്റായ രീതി കഴുത്തിലെ വേദനാജനകമായ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
ഇത് നമ്മുടെ ദൈനംദിന ജീവിതത്തെ കാര്യമായി തന്നെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ കഴുത്ത് വേദനയെ പൂർണമായും അകറ്റുവാൻ ചില സിമ്പിൾ ട്രിക്ക് നമുക്ക് ഉപയോഗിക്കാം. കഴുത്തിൽ ഉണ്ടാകുന്ന മുറുക്കം അകറ്റുവാൻ ചൂട് പിടിക്കുന്നത് നല്ലതാണ്. അമിതമായി ചൂടുപിടിക്കാതെ, മിതമായി വെള്ളം ചൂടാക്കി അതിൽ ചെറിയ ടവൽ മുക്കി കഴുത്തിന് പിന്നിൽ കുറച്ച് സമയം പിടിക്കുന്നത് നല്ലതാണ്.
ഒരു 10 മിനിറ്റ് നേരം ഈ രീതിയിൽ ചെയ്യുന്നത് വേദന കുറയ്ക്കുവാൻ ഏറെ നല്ലതാണ്. ഇതുകൂടാതെ ഒരു തൂവാലയിൽ കുറച്ച് ഐസ്ക്യൂബുകൾ ഇട്ട് മിതമായി കഴുത്തിൽ മസാജ് ചെയ്യുന്നതും വേദനയുടെ കാഠിന്യം കുറയ്ക്കും. കഴുത്ത് വേദനയ്ക്ക് മറ്റൊരു പ്രധാന കാരണമായി പറയുന്നത് ഉത്കണ്ഠയും, ഉറക്കക്കുറവുമാണ് ദീർഘനേരം ഉറങ്ങുന്നതും, മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതും കഴുത്ത് വേദന കുറയ്ക്കുവാൻ സഹായിക്കും. കഴുത്ത് വേദനയെ പ്രതിരോധിക്കാൻ അധികം ആയാസമില്ലാത്ത വ്യായാമങ്ങൾ നല്ലതാണ്.
യോഗ പോലുള്ള രീതികൾ കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാൻ ഉപകരിക്കും. കിടക്കുന്ന രീതിയും കഴുത്ത് വേദനയെ ബാധിക്കുന്ന ഒന്നാണ്. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ തലയിണകൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. മികച്ച പൊസിഷനിൽ കിടക്കാൻ സഹായിക്കുന്ന തലയിണകൾ കഴുത്ത് വേദനയെ പ്രതിരോധിക്കുവാൻ സഹായകമാകും. അധികസമയം മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും നോക്കിയിരിക്കുന്ന ശീലവും ഒഴിവാക്കണം.
Discussion about this post