റഷ്യന്‍ പോര്‍വിമാനവുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ ഡ്രോണ്‍ തകര്‍ന്നു. ഡ്രോണ്‍ കരിങ്കടലില്‍ പതിച്ചതായും അമേരിക്കന്‍ സൈന്യം അറിയിച്ചു. ഉക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയും അമേരിക്കയും നേരിട്ട് ഏറ്റുമുട്ടുന്നതിലേക്കു വഴിവെക്കുന്നതാണ് ഈ സംഭവം.
റഷ്യയുടെ സുഖോയ് യുദ്ധവിമാനമാണ് കരിങ്കടലിനു മുകളില്‍ വച്ച് തങ്ങളുടെ ഡ്രോണുമായി കൂട്ടിയിടിച്ചതെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് നിരീക്ഷണ പറക്കിലിനിടെയാണ് എം.ക്യു-9 ഡ്രോണില്‍ സുഖോയ്-27 യുദ്ധവിമാനം കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഡ്രോണ്‍ പൂര്‍ണമായി തകര്‍ന്നതായി യു.എസ് എയര്‍ഫോഴ്സ് ജനറല്‍ ജെയിംസ് ഹെക്കര്‍ പറഞ്ഞു. എം.ക്യു ഡ്രോണുകള്‍ ഉയരത്തിലുള്ള നിരീക്ഷണത്തിനായി രൂപകല്പന ചെയ്ത വലിയ ആളില്ലാ വിമാനങ്ങളാണ്. റഷ്യ പ്രഫഷണലല്ലാതെ, അപകടകരമായ രീതിയിലാണ് വിമാനം പറത്തിയതെന്ന് അമേരിക്ക ആരോപിച്ചു.
റഷ്യന്‍ യുദ്ധവിമാനം അമേരിക്കന്‍ ഡ്രോണില്‍ ഇന്ധനം ഒഴിച്ചതിനെ തുടര്‍ന്ന് കൂട്ടിയിടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ സൈന്യം ആരോപിച്ചു. അതേസമയം റഷ്യ ഈ ആരോപണത്തെ നിഷേധിച്ചുകൊണ്ട് രംഗത്തെത്തി.
Discussion about this post