ഭീമാകാരനായ ഒരു ഛിന്നഗ്രഹത്തെ നാസ നിരീക്ഷിച്ച് തുടങ്ങിയപ്പോഴേ പലരും അപകടം മണത്തു. 2046ല്‍ 590 അടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കാനുള്ള സാധ്യതയാണ് നാസ മുന്നില്‍ കാണുന്നത്. നാസയുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഛിന്നഗ്രഹം എത്താന്‍ സാധ്യതയുള്ളത് വാലന്റൈന്‍ ദിനത്തിലാണ്.
ഭൂമിയ്ക്ക് നേരെ വരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് 2023 ഉണ എന്ന് പേരുള്ള ഛിന്നഗ്രഹത്തെയാണ് നാസ നിരീക്ഷിച്ചുവരുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 0.12 അസ്ട്രോണിമിക്കല്‍ യൂണിറ്റ് അകലത്തിലാണ് ഇപ്പോള്‍ ഛിന്നഗ്രഹം നില്‍ക്കുന്നത്. സൂര്യനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് സെക്കന്‍ഡില്‍ 24.64 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്.
ഇപ്പോള്‍ ഛിന്നഗ്രഹത്തിന്റെ സ്ഥാനം അടിസ്ഥാനപ്പെടുത്തിയാല്‍ ഇവ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 600ല്‍ ഒന്ന് മാത്രമാണെന്നാണ് നാസ പറഞ്ഞത്. എന്നാലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് ഭൂകമ്പങ്ങള്‍, സുനാമികള്‍, വലിയ അഗ്‌നിപര്‍വത സ്ഫോടനങ്ങള്‍, വ്യാപക വനനശീകരണം മുതലായവയ്ക്കെല്ലാം കാരണമായേക്കാം.
Discussion about this post