തിരുവനന്തപുരം: കേരളത്തിലെ എച്ച് 3 എന്‍ 2 കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.
ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാവരും ഇന്‍ഫ്ളുവന്‍സ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും രോഗബാധിതര്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും മുന്‍ കോവിഡ് നോഡല്‍ ഓഫീസറായ അമര്‍ എസ്.ഫെറ്റില്‍ വ്യക്തമാക്കി.
നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയംചികിത്സ നടത്താതെ വിദഗ്ധോപദേശം തേടണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം എച്ച് 3 എന്‍ 2 ബാധിതരില്‍ 92 ശതമാനം പേര്‍ക്ക് പനിയും 86 ശതമാനം പേര്‍ക്ക് ചുമയും 27 ശതമാനം പേര്‍ക്ക് ശ്വാസതടസവും 16 ശതമാനം പേര്‍ക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ രോഗബാധിതരില്‍ 16 ശതമാനം പേര്‍ക്ക് ന്യൂമോണിയയും ആറ് ശതമാനം പേര്‍ക്ക് ചുഴലിയും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
Discussion about this post