കോവിഡ് പ്രതിരോധ ചികിത്സാ മേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് അമ്പത് ലക്ഷം രൂപയുടെ പ്രത്യേക സൗജന്യ ഇൻഷുറൻസ് പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിന് പ്രിമീയം തുകയൊന്നും അടക്കേണ്ടതില്ല . കോവിഡ് ബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടം സംഭവിച്ചാലുള്ള നഷ്ടപരിഹാരമാണിത്.മൊത്തം ഇരുപത്തിരണ്ട് ലക്ഷം പേർക്ക് പരിരക്ഷ ലഭിക്കുമെന്നാണ് സർക്കാർ കണക്ക് .
Discussion about this post