അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 17 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇടതുമുന്നണിയുമായി ധാരണയിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സീറ്റ് ചര്‍ച്ചകളില്‍ 13 സീറ്റുകളാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഈ ധാരണ തെറ്റിച്ചാണ് കോണ്‍ഗ്രസ് 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
എഐസിസി പുറത്ത് വിട്ട പട്ടിക പ്രകാരം സുദീപ് റോയ് ബര്‍മ്മന്‍ അഗര്‍ത്തലയിലും ആശിഷ് കുമാര്‍ സാഹ ടൗണ്‍ ബര്‍ദോളിയിലും മത്സരിക്കും. മുഖ്യമന്ത്രി മണിക് സാഹക്കെതിരെയാണ് ആശിഷ് കുമാര്‍ സാഹയുടെ മത്സരം. ബിജെപിയില്‍ നിന്ന്് കോണ്‍ഗ്രസിലെത്തിയ മുന്‍ എംഎല്‍എ ദീപ ചന്ദ്ര ഹ്രാങ്ക്വാള്‍ ബനമാലിപൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രജിബ് ഭട്ടാചര്‍ജി മത്സരിക്കുന്ന ബനമലിപൂര്‍ മണ്ഡലത്തില്‍ മുന്‍ എംഎല്‍എ ഗോപാല്‍ റായ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഐഎം വിട്ട് ബിജെപിയിലെത്തിയ നിലവിലെ എംഎല്‍എ മൊബോഷര്‍ അലി മത്സരിക്കുന്ന കൈലാസാഹര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ബിരന്‍ജിത് സിന്‍ഹയെയാണ് മത്സരിക്കാനിറക്കിയിരിക്കുന്നത്.
റൂബി ഗോബിയാണ് കോണ്‍ഗ്രസ് പട്ടികയിലെ ഏക വനിത മുഖം. കമല്‍പൂര്‍ മണ്ഡലത്തില്‍ ഭക്ഷ്യ മന്ത്രീ മനോജ് കാന്തി ദേബിനെതിരെയാണ് റൂബി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് താര പ്രചാരകരുടെ പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടു.
Discussion about this post