ഇന്ന് നമ്മൾ വാങ്ങി കഴിക്കുന്ന ഒട്ടുമിക്ക ബേക്കറി ഐറ്റംസും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണെന്ന് ആദ്യം തിരിച്ചറിയണം. ഇത് അമിതമായി ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾ കൂടുകയും, ഹൃദ്രോഗസാധ്യത ഉണ്ടാവുകയും, അമിതവണ്ണവും കൈവരും. വളരെ താഴ്ന്ന അളവിൽ കാർബോഹൈഡ്രേറ്റ് നമ്മുടെ ശരീരത്തിന് വേണ്ടതാണ്. കാരണം കാർബോഹൈഡ്രേറ്റ് ശരീരത്തിൽ എത്തിയാൽ മാത്രമാണ് ശരീരത്തിന് ആവശ്യമായ ഊർജ്ജവും ഉത്പാദനക്ഷമതയും ലഭിക്കുകയുള്ളൂ. എന്നാൽ അധികമാകരുത്. എല്ലാത്തരത്തിലുള്ള കാർബോഹൈഡ്രേറ്റും ശരീരത്തിന് ദോഷകരമായി ഭവിക്കില്ല എന്നതും അറിയേണ്ടതാണ്.
തവിട്ട് നീക്കം ചെയ്ത അരി, ഇലക്കറികൾ,ധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയിൽ എല്ലാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഗുണം തന്നെയാണ് നൽകുകയുള്ളൂ. എന്നാൽ വൈറ്റ് ബ്രഡ്, പിസ, പാസ്ത തുടങ്ങി പാശ്ചാത്യ ഭക്ഷണ രീതികളോട് പ്രേമം ഉള്ളവരുടെ ശരീരത്തിൽ എത്തുന്ന കാർബോഹൈഡ്രേറ്റ് ആരോഗ്യത്തിന് ദോഷകരമായി ഭവിക്കും. ഒരാൾക്ക് ദിവസവും ശരീരത്തിലേക്ക് എത്തുന്ന കലോറിയിൽ 40 മുതൽ 65% വരെ കാർബോഹൈഡ്രേറ്റ് ലഭ്യമാകുന്നതാണ് നല്ലത്. കാർബോഹൈഡ്രേറ്റുമായി ബന്ധപ്പെട്ട ഒരു പദമാണ് ഗ്ലൈസമിക്ക് ഇൻഡക്സ്.ഗ്ലൈസമിക്ക് ഇൻഡക്സ് അടങ്ങി ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിച്ചാൽ ശരീരത്തിന് അത് ഒട്ടും ഗുണകരമായ ഫലം നൽകുകയില്ല.
ഗ്ലൈസമിക്ക് ഇൻഡക്സ് കുറഞ്ഞ പാൽ, ഓട്സ്, സോയ ഉൽപ്പന്നങ്ങൾ തുടങ്ങിയവയെല്ലാം കഴിക്കുന്നത് നല്ലതാണ്. എന്നാൽ ബേക്കറികളിൽ നിന്ന് വാങ്ങുന്ന കേക്കുകൾ, മറ്റുമധുര പലഹാരങ്ങൾ, പാനീയങ്ങൾ തുടങ്ങിയവയിലെല്ലാം ഗ്ലൈസമിക്കിന്റെ ഉയർന്ന അളവിലാണ് ഉള്ളത്. നട്സ്, പച്ചക്കറികൾ, കടുകെണ്ണ തുടങ്ങിയവ ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ഇത് വയർ നിറഞ്ഞ അവസ്ഥ ഉണ്ടാക്കുകയും, നാഡികളുടെയും തലച്ചോറിന്റെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
Discussion about this post