കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയോട് അടുക്കുന്നു. അനില്‍ ആന്റെണിക്കും ബി ജെ പി പ്രവേശനത്തിന് താത്പര്യമുണ്ടെന്നറിഞ്ഞതോടെയാണ് ബി ജെ പി കേന്ദ്രം നേതൃത്വം തന്നെ ഇതിന് ചുക്കാന്‍ പിടിക്കാന്‍ തിരുമാനിച്ചത്.
ബി ബി സി ഡോക്കുമെന്റെറി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായ രീതിയിലുള്ള പ്രതികരണം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അനില്‍ നടത്തിയത് യാദൃച്ഛികമല്ലന്നാണ് സൂചന. നേരത്തെ തന്നെ രാഹുലുമായി അകന്നിരുന്ന അനില്‍ ആന്റെണി കോണ്‍ഗ്രസിനോട് വിടപറയാന്‍ പറ്റിയ സമയം നോക്കിനില്ക്കുകയായിരുന്നു.
കേരളത്തിലെ ഒരു പ്രധാന ക്രൈസ്തവ മേലദ്ധ്യക്ഷന്റെ കൂടി സഹായം കേന്ദ്ര ബി ജെ പിനേതൃത്വം ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സഭകളെ ബി ജെ പിയുമായി അടുപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നയാളാണ് ഈ ബിഷപ്പ്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഏതാനും നാള് മുമ്പ് കത്തോലിക്കാ സഭയിലെ ബിഷപ്പുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതും. അനില്‍ ആന്റണി അംഗമായ സിറേ മലബാര്‍സഭയുടെ താല്പര്യം കൂടി കണക്കിലെടുത്ത് കൊണ്ട് ഇക്കാര്യത്തില്‍ മുന്നോട്ടു പോകാനാണ് ബി ജെ പി നേതൃത്വം ആഗ്രഹിക്കുന്നത്.
Discussion about this post