മാനസിക സമ്മർദ്ദം ഇല്ലാതാക്കാനും, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടതാനും കുറച്ചുനേരം തല മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. തലവേദനയെ മറികടക്കാൻ ഇത് ശീലമാക്കാം. കേശ സംരക്ഷണത്തിനും വളരെ നല്ലതാണ് തല മസാജ് ചെയ്യുന്നത്. കൈവിരലുകൾ വിടർത്തി മുടിയിഴകൾക്കുള്ളിലൂടെ സഞ്ചരിക്കുന്നത് നമ്മുടെ മാനസിക പിരിമുറുക്കം അകറ്റുവാൻ ഏറെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ശരിയായ രീതിയിൽ തല മസാജ് ചെയ്താൽ മൈഗ്രേൻ പോലുള്ള പ്രശ്നങ്ങളെ വരെ ഇല്ലാതാക്കാം. മൈഗ്രൈൻ,തലവേദന തുടങ്ങിയ ലക്ഷണങ്ങൾ വരുന്ന സമയത്ത് തല മസാജ് ചെയ്താൽ അത് ഏറെ ഫലം ലഭിക്കുന്നതാണ്. ഇതുകൂടാതെ മുടിയുടെ വളർച്ച മെച്ചപ്പെട്ടതാക്കാനും, തിളക്കം
വർദ്ധിപ്പിക്കുവാനും അല്പം വെളിച്ചെണ്ണ തേച്ചതിനുശേഷം മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ദിവസേന മസാജ് ചെയ്യുന്നത് രക്തസമ്മർദ്ദം പോലുള്ള ജീവിത ശൈലി രോഗങ്ങളെ വരെ അകറ്റുമെന്നാണ് പറയപ്പെടുന്നത്. ഇത്തരം രോഗങ്ങളെ അകറ്റുക മാത്രമല്ല ഓർമ്മശക്തി മെച്ചപ്പെടുത്തുവാനും ഈ പ്രയോഗം ഗുണം ചെയ്യും. ദിവസേന തല മസാജ് ചെയ്യുമ്പോൾ കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളെ ഫലപ്രദമായി കുറയ്ക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്.
Discussion about this post