മുടി പെട്ടെന്ന് നരയ്ക്കുന്നത് പലപ്പോഴും പലരിലും ഒരു വലിയ പ്രശ്നമാണ്. എന്നാൽ ഈ വലിയ പ്രശ്നത്തെ ഇല്ലാതാക്കാൻ ഒരു വാഴയില മാത്രം മതി. വാഴയിലയിൽ ഭക്ഷണം വിളമ്പി കഴിക്കുന്നത് വഴി നമ്മളിലേക്ക് ധാരാളം പോഷകമൂല്യങ്ങൾ എത്തുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിലെ ന്യൂട്രിയന്റുകൾ ആഹാരത്തോടൊപ്പം കലർന്ന ശരീരത്തിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ അനവധിയാണ്. എന്നാൽ ഇതേ പ്രയോഗം കൊണ്ട് മുടിയുടെ ആരോഗ്യവും വർദ്ധിപ്പിക്കാം.
തലമുടിയുടെ സ്വാഭാവിക നിറം നിലനിർത്തുവാൻ സ്ഥിരമായി വാഴയിലയിൽ ആഹാരം കഴിക്കുന്നത് ഏറ്റവും ഉത്തമമാണ്. വാഴയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. വാഴയിലയിൽ ആഹാരം പൊതിഞ്ഞുവെച്ച് കഴിച്ചാൽ വിറ്റാമിൻ ഡി ലഭ്യമാകും കൂടാതെ വാഴയിലയുടെ നീര് പുരട്ടുന്നത് താരൻ, അകാലനര പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുവാൻ ഏറ്റവും നല്ലതാണ്. വാഴയിലയുടെ നീര് പുരട്ടിയാൽ ചർമ്മത്തിലെ പാടുകൾ പൂർണമായും നീക്കം ചെയ്യാം. ഒപ്പം ചർമ്മ കോശങ്ങൾ മികച്ചതാക്കാം. ഒരു കഷണം ഐസ് വാഴയിലയിൽ നല്ലപോലെ ഉരസിയതിനുശേഷം മുഖത്ത് പുരട്ടിയാൽ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാം.
Discussion about this post