ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗ്ലാദേശ് ഇന്നിംഗ്സില്‍, മുഹമ്മദ് സിറാജ് രണ്ടാം ഓവറിലെ നാലാം പന്തില്‍ സ്ലിപ്പില്‍ നില്‍ക്കെ ബംഗ്ലാദേശ് ഓപ്പണര്‍ അനാമുല്‍ ഹഖിന്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കവെയാണ് രോഹിതിന്റെ ഇടതുകൈക്ക് പരുക്കേറ്റത്.
ക്യാച്ച് നിലത്തിട്ട രോഹിതിനെ ഉടന്‍ ഇന്ത്യന്‍ ടീമിന്റെ വൈദ്യ സംഘം പരിശോധിച്ചു. ശേഷം രോഹിത് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. മധ്യപ്രദേശ് താരം രജത് പാടിദാര്‍ രോഹിതിനു പകരം ഫീല്‍ഡ് ചെയ്യാനിറങ്ങി.
പരുക്കേറ്റ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ രോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്കാന്‍ ചെയ്തു എന്നാണ് ബിസിസിഐ നല്കുന്ന വിവരം. രോഹിതിന്റെ അഭാവത്തില്‍ ഉപനായകന്‍ കെഎല്‍ രാഹുല്‍ ക്യാപ്റ്റന്‍സി ചുമതല ഏറ്റെടുത്തു.
Discussion about this post