Saturday, January 28, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » മമ്മൂട്ടിക്ക് പ്രിയം സൺഡ്രോപ്പിനോട്

മമ്മൂട്ടിക്ക് പ്രിയം സൺഡ്രോപ്പിനോട്

SM TV News Desk by SM TV News Desk
Dec 6, 2022, 05:47 pm IST
in health
മമ്മൂട്ടിക്ക് പ്രിയം സൺഡ്രോപ്പിനോട്
Share on FacebookWhatsAppTelegramTweet

മമ്മൂട്ടിക്ക് പ്രിയപ്പെട്ട ചെടി എന്ന പേരിലാണ് സൺഡ്രോപ്പ് മലയാളികൾക്ക് പ്രിയപ്പെട്ടതാകുന്നത്. ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്ന് കേരളത്തിൻറെ മണ്ണിൽ മികച്ച വിളവ് നൽകുന്ന ഫലവൃക്ഷമാണ് ഇത്. പുളിയും മധുരവും കലർന്ന സൺഡ്രോപ്പ് ആരോഗ്യഗുണങ്ങളുടെ കലവറയാണ്.

ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന പഴവർഗ്ഗം രുചിയിലും കേമനാണ്. മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള ഈ പഴം അലങ്കാരവൃക്ഷമായും കേരളത്തിൽ ധാരാളം പേർ നട്ടുപിടിപ്പിക്കുന്നുണ്ട്. സുഗന്ധം പരത്തുന്ന ഇതിന്റെ പഴങ്ങൾ കാണാനും അതിമനോഹരമാണ്. ഏകദേശം 10 അടിയിൽ താഴെ മാത്രം ഉയരം കൈവരിക്കുന്ന ഈ മരം മണ്ണിൽ മാത്രമല്ല ഗ്രോബാഗുകളിലും വളർത്താവുന്നതാണ്. പാഷൻ ഫ്രൂട്ടിന് പകരക്കാരൻ ആണ് ഈ പഴവർഗ്ഗം എന്ന് പറയാറുണ്ട്. കാരണം ഇതിൻറെ രുചിയാണ്. പുളിപ്പു രസം കലർന്ന ഇതിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് പകരുന്ന ഗുണങ്ങൾ പറയേണ്ടതില്ലല്ലോ.

ഒരു പഴം ഉപയോഗപ്പെടുത്തി നമുക്ക് അഞ്ച് ഗ്ലാസ് ജൂസ് വരെ ഉണ്ടാക്കാൻ എന്നതും ഇതിൻറെ സ്വീകാര്യത കേരളത്തിൽ വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഈയടുത്ത് സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടി വിളവെടുത്ത പഴം എന്ന പേരിൽ ധാരാളം പേർ ഇതിനെക്കുറിച്ച് റിസർച്ച് ചെയ്യുകയും, തങ്ങളുടെ വീട്ടുവളത്തിൽ വച്ചുപിടിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പഴത്തിന് ഡിമാൻഡ് ഏറെയാണ് നമ്മുടെ നാട്ടിൽ. ജൈവാംശവും നല്ലപോലെ സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവുമാണ് ഈ കൃഷിക്ക് അത്യുത്തമം. ഈ പഴത്തിൽ നിന്നും ഉണ്ടാക്കുന്ന ഫ്ലേവർ ഭക്ഷ്യവസ്തുക്കൾ ആകർഷകമാക്കാൻ ഉപയോഗപ്പെടുത്താറുണ്ട്.

പുറം രാജ്യങ്ങളിൽ മദ്യത്തിന് ഫ്ലേവർ നൽകാൻ ഇതിൻറെ ജ്യൂസ് പ്രയോജനപ്പെടുത്തുന്നുണ്ട്. ബഡ്ഡിംഗ് തൈകൾ മികച്ച രീതിയിൽ പരിപാലിച്ചാൽ ഏകദേശം മൂന്നുവർഷംകൊണ്ട് കായഫലം ലഭ്യമാകുന്നു. ചെറുതും വെളുത്തതുമായ പൂക്കൾ ഇതിൽ ഉണ്ടാകുന്നു. ഈ പൂക്കളിൽ കാണപ്പെടുന്ന വിത്തുകളിൽ നിന്നാണ് ഇതിൻറെ തൈ ഉൽപാദനം സാധ്യമാകുന്നത്.

Share13SendShareTweet

Related Posts

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!
health

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
health

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?
health

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?
health

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?

പൈൽസ് അകറ്റാൻ നാട്ടുവൈദ്യം
health

പൈൽസ് അകറ്റാൻ നാട്ടുവൈദ്യം

രാവിലെ എഴുന്നേറ്റാൽ ഉടനെ തലവേദന വരുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
health

രാവിലെ എഴുന്നേറ്റാൽ ഉടനെ തലവേദന വരുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies