സിനിമാ നിര്‍മാതാവ് ജയ്സന് ജോസഫിനെ (ജയ്സണ്‍ എളങ്കുളം, 44) ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനമ്പള്ളി നഗര്‍ സൗത്ത് യുവജന സമാജം റോഡില്‍ ജയിന് വുഡ് ഫോര്‍ഡ് അപ്പാര്‍ട്ട്മെന്റ്, 5 ഡിയില്‍ കിടപ്പുമുറിയില്‍ തറയില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ജമുനാ പ്യാരി, ലവകുശ എന്നീ സിനിമകളുടെ നിര്‍മാതാവാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗത്വമുള്ളയാളാണ്. ആര്‍ജെ ക്രിയേഷന്‍സ് എന്ന ഫിലിം പ്രൊഡ്യൂസര്‍ ഉടമയാണ്. ഭാര്യ റുബീന, മകള്‍ പുണ്യ. ഇരുവരും വിദേശത്താണ്.
Discussion about this post