Saturday, January 28, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കോണിപ്പടിയില്‍ നിന്ന് വീണ് പുടിന്‍ ഗുരുതരാവസ്ഥയില്‍

കോണിപ്പടിയില്‍ നിന്ന് വീണ് പുടിന്‍ ഗുരുതരാവസ്ഥയില്‍

SM TV News Desk by SM TV News Desk
Dec 5, 2022, 11:45 am IST
in News
പുടിന് നേരെ അജ്ഞാതരുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Share on FacebookWhatsAppTelegramTweet

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഔദ്യോഗിക വസതിയിലെ കോണിപ്പടിയില്‍ നിന്ന് വഴുതിവീണു. കുടലിലും ഉദരത്തിലും അര്‍ബുദം ബാധിച്ച പുടിന്റെ ആരോഗ്യനില ഇതോടെ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. ഒരു ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എഴുപതുകാരനായ പുടിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

വീഴ്ചയുടെ ആഘാതത്തില്‍ അറിയാതെ മലമൂത്ര വിസര്‍ജനം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. വീണ ഉടനെത്തന്നെ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി. തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായം നല്‍കി. 70 വയസുകാരനായ പുടിന്റെ അനാരോഗ്യം സംബന്ധിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കോണിപ്പടിയിലെ അവസാന അഞ്ച് പടികള്‍ക്ക് മുമ്പാണ് വീണത്.

കഴിഞ്ഞ മാസം ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുടിന്‍ ഹസ്തദാനം ചെയ്യുമ്പോള്‍ കൈകള്‍ അര്‍ബുദ ബാധ മൂലം പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെട്ടതായി യു.കെ. ആസ്ഥാനമായുള്ള എക്‌സ്പ്രസ് റി-പ്പോര്‍ട്ട് ചെയ്തിരുന്നു. നടക്കുമ്പോള്‍ വേച്ചുവേച്ച് പോയതായും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുടിന്റെ ആരോഗ്യം ക്ഷയിക്കുന്നുവെന്ന അനുമാനങ്ങള്‍ക്കു ബലം നല്‍കുന്നതാണ് ഈ സംഭവങ്ങള്‍. അര്‍ബുദം കാരണം പുടിന്‍ മോശം നിലയിലാണെന്ന് പ്രസിഡന്റുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു. അതേസമയം, രോഗകാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടന്നിട്ടില്ലെങ്കിലും പുടിന്‍ ഗുരുതര രോഗത്തിന് അടിമപ്പെട്ടതിനാലാണ് ഉക്രെയ്ന്‍ യുദ്ധസാഹചര്യം പോലും രൂപപ്പെട്ടതെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.

അതേ സമയം കിഴക്കന്‍ ഉക്രെയ്നിലെ ഡോണ്‍ബാസ് മേഖലയില്‍ പുടിന്‍ സന്ദര്‍ശനം നടത്തുമെന്ന് ക്രെംലിന്‍ വക്താവ് ഡിമിട്രി പെസ്‌കൊവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സന്ദര്‍ശനം എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയോട് കൂട്ടിച്ചേര്‍ത്തെന്ന് പുടിന്‍ പ്രഖ്യാപിച്ച കിഴക്കന്‍ ഉക്രെയ്നിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉക്രെയ്നെയും പാശ്ചാത്യ രാജ്യങ്ങളെയും പ്രകോപിപ്പിക്കുമെന്നാണു വിലയിരുത്തല്‍.

 

Share1SendShareTweet

Related Posts

എല്‍ഡിഎഫ് കോട്ടകള്‍ പിടിച്ചെടുത്ത് യുഡിഎഫ്; ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കോണ്‍ഗ്രസിന്
News

ത്രിപുരയില്‍ കോണ്‍ഗ്രസ്-സിപിഎം ബന്ധം ഉലയുന്നു

ഖുശ്ബുവിന് അപകടത്തില്‍ കാലിന് പരിക്ക്
News

ഖുശ്ബുവിന് അപകടത്തില്‍ കാലിന് പരിക്ക്

രാഷ്ട്രപതിഭവനിലെ മുഗള്‍ഗാര്‍ഡന് ഇനി പുതിയ പേര്
News

രാഷ്ട്രപതിഭവനിലെ മുഗള്‍ഗാര്‍ഡന് ഇനി പുതിയ പേര്

ബിജെപിക്ക് ഒപ്പം കൂടാനില്ലെന്ന് ടിപ്ര; എന്നിട്ടും ബിജെപിക്ക് സന്തോഷം!
News

ബിജെപിക്ക് ഒപ്പം കൂടാനില്ലെന്ന് ടിപ്ര; എന്നിട്ടും ബിജെപിക്ക് സന്തോഷം!

മോദിയുടെ നയതന്ത്ര തന്ത്രമേറ്റു; ഇന്ത്യയുമായി കൂടുതല്‍ അടുത്ത് ഈജിപ്ത്
News

മോദിയുടെ നയതന്ത്ര തന്ത്രമേറ്റു; ഇന്ത്യയുമായി കൂടുതല്‍ അടുത്ത് ഈജിപ്ത്

ഇന്നും മഴയ്ക്ക് സാധ്യത; ഉച്ചയോടെ മഴ കനത്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ്
News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ മഴ വീണ്ടും

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies