വെളുത്തുള്ളി നമ്മളെല്ലാവരും നിത്യേന ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ കറുത്ത വെളുത്തുള്ളി നിങ്ങൾ ആരെങ്കിലും കഴിച്ചിട്ടുണ്ടോ. നമ്മുടെ സാധാരണ വെളുത്തുള്ളി പുളിപ്പിച്ചെടുത്ത നിർമ്മിക്കുന്നതാണ് ഈ കറുത്ത വെളുത്തുള്ളി. സാധാരണ വെളുത്തുള്ളിയേക്കാൾ ശരീരത്തിന് അധികം ഗുണം നൽകുന്നതാണ് ഇത്. സാധാരണ വെളുത്തുള്ളിയുടെ അതേ സ്വാദ് അല്ല ഇതിന്. രുചി അല്പം വ്യത്യസ്തമാണെങ്കിലും ഗുണങ്ങൾ ഏറെയാണ്. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് ശരീരത്തിന് വേണ്ട എല്ലാ കാര്യങ്ങളും നൽകുന്ന ഒന്നാണ് കറുത്ത വെളുത്തുള്ളി
. നമ്മുടെ ശരീരത്തെ വിവിധ അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ ഈ ഭക്ഷണ വിഭവം കഴിക്കുന്നത് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ദഹനം മികച്ച രീതിയിൽ ആക്കുവാൻ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തെ ചെർക്കുവാൻ കഴിയുന്ന ധാരാളം ഘടകങ്ങൾ ഇതിൽ ഉണ്ടെന്ന് പറയപ്പെടുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയവ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിൻറെ ഉപയോഗം രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുവാൻ ഉപകരിക്കും. ഒപ്പം ടൈപ്പ് ടു പ്രവേഹം, ക്ഷീണം, സമ്മർദ്ദം എന്നിവ കുറയ്ക്കുവാനും. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്ന വ്യക്തികളിൽ ജലദോഷം, ചുമ,പനി, ക്ഷീണം തുടങ്ങിയവ ഉണ്ടാകില്ല. ഇതിൽ 18 തരത്തിലുള്ള അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന് സ്വയം ഉല്പാദിപ്പിക്കാൻ കഴിയാത്ത അർജിനൈൻ ഉൾപ്പെടെയുള്ള അമിനോയിഡുകൾ ഇതിലുണ്ട്. കോളാജന്റെ ഉറവിടമായ കറുത്ത വെളുത്തുള്ളി കഴിക്കുന്നത് വഴി ചർമത്തിന്റെ ആരോഗ്യം മികച്ചതാകുന്നു. സന്ധികൾ ടിഷുകൾ അസ്ഥികൾ തുടങ്ങിയവയുടെ പ്രവർത്തനം മികച്ചതാക്കുന്നു. വൻകുടലിലെ ക്യാൻസർ, രക്താർബുദം, സ്ഥാനാർബുദം തുടങ്ങിയ ചികിത്സയിൽകറുത്ത വെളുത്തുള്ളി സഹായകമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇത് കരൾ ,വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തിന് ഗുണം ചെയ്യുന്നു.
Discussion about this post