യൂറോപ്പിലെ യുക്രെയ്ന് എംബസികള്‍ക്ക് മൃഗങ്ങളുടെ രക്തം പുരണ്ട കണ്ണുകള്‍ അടങ്ങിയ പാഴ്സല്‍. എംബസിയുടെ വിലാസത്തിലേക്ക് ലെറ്റര്‍ ബോംബുകളെത്തിയതിന് പിന്നാലെയാണ് രക്തം പുരണ്ട പുതിയ പാഴ്സലുകള്‍ എത്തുന്നത്. സ്പെയ്ന്‍ മാഡ്രിഡിലെ യുക്രെയ്ന് എംബസിക്കാണ് പാഴ്സല്‍ ലഭിച്ചത്.
യൂറോപ്പിലുടനീളമുളള യുക്രെയ്ന് നയതന്ത്ര ഓഫീസുകളിലേക്കും ഇത്തരത്തില്‍ രക്തം പുരണ്ട പാഴ്സലുകള്‍ ലഭിച്ചിരുന്നു. സമാനമായ രീതിയിലാണ് യുക്രെയ്ന് എംബസികളിലേക്കും പാഴ്സലുകള്‍ എത്തിയതെന്ന് സ്പാനിഷ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാഴ്സല്‍ ലഭിച്ചതിന് പിന്നാലെ പൊലീസ് സ്പാനിഷ് തലസ്ഥാനം വളയുകയും സ്നിഫര്‍ നായ്ക്കളെ ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയും ചെയ്തു. എംബസികളിലേക്ക് ലെറ്റര്‍ ബോംബ്, വ്യാജ ലെറ്റര്‍ ബോംബ്, പശുക്കളുടെയും പന്നികളുടെയും കണ്ണുകള്‍ എന്നിവ പാഴ്സലായി ലഭിച്ച സംഭവത്തില്‍ 17 കേസുകളാണ് നിലവിലുളളത്.
ഹംഗറി, നെതര്‍ലന്‍ഡ്സ്, പോളണ്ട്, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലെ എംബസികളിലേക്കും നേപ്പിള്‍സിലെയും പോളണ്ടിലെ ക്രാക്കോവിലെയും ചെക്ക് റിപ്പബ്ലിക്കിലോ ബര്‍നോ ജനറല്‍ കോണ്‍സുലേറ്റിലേക്കും പ്രത്യേക മണവും നിറവുമുളള ദ്രാവകത്തില്‍ കുതിര്‍ത്ത പാഴ്സലുകള്‍ ലഭിച്ചിട്ടുണ്ടെന്ന് യുക്രെയ്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഒലഗ് നിക്കോലെന്‍കോ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
രക്തം പുരണ്ട പാഴ്സലുകളിലൂടെ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് നിക്കോലെന്‍കോ ഫേസ്ബുക്കില്‍ കുറിച്ചു. ബന്ധപ്പെട്ട എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഉയര്‍ന്ന സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു.
Discussion about this post