കോണ്‍ഗ്രസ് എല്ലാവര്ക്കും അവസരങ്ങള്‍ നല്കുന്ന പാര്‍ട്ടിയാണെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. വ്യക്തകളല്ല പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി എല്ലാവരും പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ എല്ലാവര്ക്കും അവസരം നല്‍കാറുണ്ട്. അത് കുറഞ്ഞും കൂടിയും ഇരിക്കുമെന്ന വ്യത്യാസമേയുള്ളൂ. ഏത് നേതാവിനാണ് അവസരം ലഭിക്കാത്തത് എന്ന് ചോദിച്ച ചെന്നിത്തല തരൂര്‍ മൂന്നുതവണ എംപിയായെന്നും കേന്ദ്രമന്ത്രിയായെന്നും ചൂണ്ടിക്കാട്ടി.
‘പാര്‍ട്ടിയില്‍ എല്ലാ അവസരവും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്ക്കും അവസരം ലഭിച്ചിട്ടുണ്ട്. എല്ലാവരും പാര്‍ട്ടിയുടെ നന്മയെ കരുതി പ്രവര്‍ത്തിക്കണം. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന കാര്യം മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്നങ്ങള്‍ ഇല്ലാതാകും’, ചെന്നിത്തല പറഞ്ഞു.
Discussion about this post