ജനങ്ങളെ ശരീരത്തിനും മനസിനും ആരോഗ്യമുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇരിണാവില്‍ 50 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ഗവ. ഹോമിയോ ഡിസ്പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ ജനങ്ങള്‍ ചികില്‍സക്കായി ആദ്യം എത്തുന്നത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ്. ആദ്രം പദ്ധതിയിലൂടെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. ഇത് പൂര്‍ത്തിയാവുന്നതോടെ ആശുപത്രികള്‍ രോഗീസൗഹൃദങ്ങളായി മാറും. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ആശ്വാസം പകരുന്ന തരത്തിലുള്ള ചികില്‍സ നല്‍കണമെങ്കില്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനം പ്രധാന ഘടകമാണെന്നും മന്ത്രി പറഞ്ഞു.
2016ല്‍ ആശുപത്രികള്‍ക്ക് നല്‍കിയ മരുന്നിന്റെ മൂന്നിരട്ടി മരുന്നുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ അനുവദിച്ചു വരുന്നത്. കൂടുതല്‍ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി വരുന്നതിന്റെ തെളിവാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജീവിത ശൈലീ രോഗങ്ങള്‍ ഇല്ലാതാക്കാന്‍ ആശുപത്രകളില്‍ യോഗ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. പൊതുരാമത്ത് വകുപ്പ് എഞ്ചിനീയര്‍ എം ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പി പി പ്രീത, വൈസ് പ്രസിഡണ്ട് പി ഗോവിന്ദന്‍, ഒ വി ഗീത, സ്വപ്നകമാരി, സി പുഷ്പവല്ലി, ഡോ. വി.അബ്ദുള്‍ സലാം, ഡോ. അജിത്ത് കുമാര്‍, ഡോ. എ രാമചന്ദ്രന്‍, ടി ടി ബാലകൃഷ്ണന്‍, പി പി കുഞ്ഞിക്കണ്ണന്‍, പി കെ വല്‍സലന്‍, കണ്ണാടിയന്‍ ഭാസ്‌കരന്‍, പി കെ പി മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന സ്വാഗതവും ഡോ. പി കെ ലേഖ നന്ദിയും പറഞ്ഞു
Discussion about this post