അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ ഭീഷണിയുമായി മെക്സിക്കോയുടെ ബോക്സിങ് താരം കനേലോ അല്‍വാരസ്. മെക്സിക്കോക്കെതിരായ വിജയത്തിന് പിന്നാലെ ഡ്രസിങ് റൂമില്‍ മെസിയും സംഘവും നടത്തുന്ന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഡ്രസിങ് റൂമില്‍ നടന്ന ആഘോഷത്തിനിടെ ലയണല്‍ മെസി മെക്സിക്കോയുടെ ജേഴ്സിയും പതാകയും നിലത്തിട്ട് ചവിട്ടിയെന്നാണ് അല്‍വാരസിന്റെ ആരോപണം.
”ഞങ്ങളുടെ ജേഴ്സി കൊണ്ട് മെസി തറ വൃത്തിയാക്കുന്നത് കണ്ടോ.. ഞാന്‍ അവനെ കാണാതിരിക്കാന്‍ അവന് ദൈവത്തോട് പ്രാര്‍ഥിക്കട്ടെ. ഞങ്ങള്‍ അര്‍ജന്റീനയെ ബഹുമാനിക്കുന്നത് പോലെ നിങ്ങള്‍ക്ക് മെക്സിക്കോയേയും ബഹുമാനിച്ചാല്‍ എന്താണ്”- കനേല ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ഈ പറയുന്ന വിഡിയോയില്‍ മെസി മെക്സിക്കന്‍ പതാക ചവിട്ടുന്നതായി കാണുന്നില്ലെന്നും മെസിക്ക് സമീപം ഒരു മെക്സിക്കോ ജഴ്സി കിടക്കുന്നത് കാണാം എന്നാണ് മെസി ആരാധകരുടെ മറുപടി. മെക്സിക്കോക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. കളം നിറഞ്ഞു കളിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിയായിരുന്നു അര്‍ജന്റീനയുടെ വിജയശില്പി.
Discussion about this post