ആദ്യ പകുതിയല്‍ നേടിയ ഗോളിന്റെ ബലത്തില്‍ ടുണീഷ്യയെ വീഴ്ത്തി ഓസ്ട്രേലിയ. ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ കളിയുടെ 23ാം മിനിറ്റിലാണ് ഓസ്ട്രേലിയ വിജയ ഗോള്‍ വലയിലാക്കിയത്. മിച്ചല്‍ ഡ്യൂക്കാണ് സോക്കറൂസിനായി വല ചലിപ്പിച്ചത്.
ഹെഡ്ഡറിലൂടെയാണ് താരം പന്ത് വലയിലെത്തിയത്. ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ ഓസ്ട്രേലിയ സജീവമാക്കിയപ്പോള്‍ ടുണിഷ്യയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീണു. ടുണീഷ്യ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തെങ്കിലും ഫിനിഷിങിലെ മികവില്ലായ്മ തിരിച്ചടിയായി. ഒപ്പം ഓസ്ട്രേലിയന്‍ പ്രതിരോധം കടുകട്ടിയായി നിന്നതും തിരിച്ചടിയായി. കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയായിരുന്നു ഓസ്ട്രേലിയ തിരിച്ചടിക്കാന്‍ ശ്രമിച്ചത്.
രണ്ടാം പകുതിയില്‍ ലീഡുയുര്ത്താനുള്ള സുവര്‍ണാവസരം ഓസ്ട്രേലിയ നഷ്ടപ്പെടുത്തി. 71ാം മിനിറ്റിലായിരുന്നു ഇത്. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ടുണീഷ്യ ആക്രമണം കടുപ്പിച്ചെങ്കിലും ഗോള്‍ മാത്രം വന്നില്ല.
Discussion about this post