സുരക്ഷിത പൂങ്കാവനത്തിനായി ശബരിമല സന്നിധാനത്ത് സദാസമയവും ജാഗരൂകരായിരിപ്പുണ്ട്് അഗ്നിശമന രക്ഷാസേന. സുരക്ഷിത തീര്‍ഥാടനത്തിനായി അഗ്നിശമന രക്ഷാസേന 18 സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തീര്‍ഥാടകരും ഉദ്യോഗസ്ഥരും കച്ചവടക്കാരും ഉള്‍പ്പെടെ എല്ലാവരും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇവയാണ്.
1. സ്ഥാപനങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പാചകവാതക സിലിണ്ടറുകള്‍ സുക്ഷിക്കാന്‍ പാടില്ല.
2. സിലിണ്ടര്‍, തറ നിരപ്പിലും അടുപ്പ്, മുകളിലുമായി സജ്ജീകരിക്കേണ്ടതാണ്.
3. പാചകവാതക സിലണ്ടറുകള്‍ ചങ്ങലയുപയോഗിച്ച് താഴിട്ട് പൂട്ടാന്‍ പാടില്ല.
4. സിലിണ്ടറില്‍ നിന്നും പാചകവാതകം ചോര്‍ന്നാല്‍ ഉടന്‍തന്നെ റെഗുലേറ്റര്‍ ഓഫ് ചെയ്ത് തുറസ്സായ സ്ഥലത്തേക്ക് മാറ്റേണ്ടതാണ്.
5. പാചകവാതക സിലിണ്ടറുകള്‍ ചൂട് തട്ടാതെ സൂക്ഷിക്കുക. അതായത് സിലിണ്ടര്‍ തീയില്‍ നിന്നും നിശ്ചിത അകലം പാലിക്കണം.
6. ഗ്യാസ് സിലിണ്ടര്‍ ട്യൂബുകള്‍ ഐ.എസ്.ഐ മാര്‍ക്കുള്ളത് മാത്രം ഉപയോഗിക്കുക.
7. പാചകവാതക സിലിണ്ടറുകള്‍ തല കീഴായും ചെരിച്ചും സൂക്ഷിക്കുവാന്‍ പാടില്ല.
8. സ്ഥാപനങ്ങളില്‍ പ്രാഥമിക അഗ്നിശമന ഉപകരണങ്ങളായ ഫയര്‍ എക്സ്റ്റിംഗുഷറുകളും ഫയര്‍ ബക്കറ്റുകളും സ്ഥാപിക്കുക.
9. സ്ഥാപനങ്ങളില്‍ വിവിധഭാഷകളില്‍ ‘നോ സ്മോക്കിംഗ്’, ‘ഫയര്‍ എക്സിറ്റ്’ ബോര്‍ഡുകള്‍ സ്ഥാപിക്കുക.
10. പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ വിവിധ ഭാഷകളില്‍ എമര്‍ജന്‍സി ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുക.
11. മൊബൈല്‍ഫോണ്‍ ചാര്‍ജിങ് സെന്ററുകളിള്‍ മല്‍ട്ടിപിന്‍ ഉപയോഗിച്ച് കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ഒരേസമയം ചാര്‍ജ് ചെയ്യാന്‍ പാടില്ല.
12. തീപിടുത്തമുണ്ടായാല്‍ ഉടന്‍ ഫയര്‍ എക്സ്റ്റിംഗുഷറുകള്‍ പ്രവര്‍ത്തിപ്പിക്കുക.
13. അഗ്നിശമന സേനയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് അഗ്നിശമന രക്ഷാപ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അവബോധം ഉറപ്പുവരുത്തുക.
14. സ്ഥാപനങ്ങളിലെ പുറത്തേക്കുള്ള വഴിയില്‍ പാഴ്്‌വസ്തുക്കള്‍ കൂട്ടിയിട്ട് മാര്‍ഗതടസ്സം ഉണ്ടാകാതിരിക്കുക.
15. തീപ്പിടിത്ത സാധ്യതയുള്ള ദ്രാവകങ്ങളോ സ്‌ഫോടക വസ്തുക്കളോ സംഭരിക്കാന്‍ പാടില്ല.
16. വിരികളില്‍ ഭക്തര്‍ ഭക്ഷണം പാചകം ചെയ്ത് കഴിക്കരുത്.
17. വൈദ്യൂതി ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ എര്‍ത്ത് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുക.
18. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അഗ്നിശമന രക്ഷാപ്രവര്‍ത്തനങ്ങളെ പറ്റിയുള്ള അവബോധം അഗ്നിശമന സേനയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്.
ഏത് അടിയന്തിരഘട്ടത്തിലും ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിന്റെ ടോള്‍ഫ്രീ നമ്പറായ 101 ലും ലാന്‍ഡ് ലൈന്‍ നമ്പറായ 04735 202033 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് സന്നിധാനം ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
Discussion about this post