കേരളത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യുന്ന ഒന്നാണ് വാനില. വിലയുടെ കാര്യത്തിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും ഈ സുഖത്തെ വിജ്ഞാനം ഏറെ മുന്നിട്ടുനിൽക്കുന്നു.
വാനിലയുടെ സത്ത് പലരും ഭക്ഷണത്തിൽ ചേർത്ത് കഴിക്കാറുണ്ട്. ഇത് സ്വാദ് പകരുക മാത്രമല്ല ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുവാനും അത്യുത്തമമാണ്. മുഖത്ത് ചുളിവുകൾ ഇല്ലാതാക്കുന്നതിനും, നല്ല മാർദ്ദവത്തോടെയിരിക്കുവാനും വാനിലയുടെ സത്ത് ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു. ഫ്രീ റാഡിക്കലുകൾക്ക് എതിരെ പൊരുതാൻ കഴിയുന്ന ധാരാളം ഘടകങ്ങൾ വാനിലയിൽ ഉണ്ട്. ഇത് ക്യാൻസർ പോലുള്ള രോഗങ്ങളെ ഇല്ലാതാക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. കരൾ സംബന്ധമായ രോഗങ്ങളെ ഭേദമാക്കുവാനും ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതാണ് വാനിലയുടെ സത്ത്.
ആൻറി മൈക്രോബിയൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള വാനില ഉപയോഗിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം ശരീരത്തിൽ അണുബാധ വരാതെ തടയുകയും ചെയ്യുന്നു. നമ്മുടെ ദഹനം മികച്ച രീതിയിൽ ആക്കുന്ന ധാരാളം എൻസൈമുകൾ വാനിലയുടെ സത്തിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഉപാചക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആക്കുവാൻ ഇവ സഹായിക്കുന്നു. ഇതിൻറെ സത്ത് ഉപയോഗിച്ച് ധാരാളം ഹെയർ ഓയിലുകളും, ഫേസ്പാക്കുകളും ഉണ്ടാക്കുന്നുണ്ട്. ഇതിൻറെ അകത്തേക്കുള്ള ഉപയോഗവും ശിരോ ചർമത്തെ മികച്ച രീതിയിൽ ആക്കുവാൻ സഹായിക്കുന്നു.
Discussion about this post