പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ഇറാന് ദേശീയ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്ന വോറിയ ഗഫോറിയെ അറസ്റ്റ് ചെയ്തു. ദേശീയ ഫുട്ബോള്‍ ടീമിനെ അപമാനിച്ചതിനും സര്‍ക്കാരിനെതിരെ പ്രചരണം നടത്തിയതിനുമാണ് കുര്‍ദ്ദിഷ് വംശജനായ ഗഫോരിയെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഇറാനില്‍ നടക്കുന്ന അടിച്ചമര്‍ത്തല്‍ നടപടികളെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അപലപിച്ചു. കൂടാതെ ഇറാനെതിരെ ആരോപിക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ ഒരു സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിക്കാനും യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തീരുമാനം എടുത്തു.
അതേസമയം ഖത്തറിലേക്കുള്ള ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട വോറിയ ഗഫോറിയെ അദ്ദേഹത്തിന്റെ പ്രാദേശിക ക്ലബ്ബായ ഫൂലാന്ഡ് ഖുസെസ്താനില്‍ ഒരു പരിശീലന പരിപാടിക്കിടയിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ക്ലബിന്റെ ചെയര്മാന് ഹമീദ്രേസ ഗര്ഷസ്ബി രാജിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post