ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥമാണ് അരി. അരി നമ്മുടെ ശരീരത്തിന് ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ പ്രധാനം ചെയ്യുന്നതാണ്. അരികളിൽ ചില ദോഷവശങ്ങൾ കൂടുതലുള്ള ഒന്നാണ് വെളുത്ത അരി. ഇതിൻറെ അമിതമായ ഉപയോഗം ശരീരത്തിന് ഒട്ടും ഗുണകരമല്ല. പ്രത്യേകിച്ച് പ്രമേഹ രോഗികൾക്ക് വെളുത്ത അരി ഒട്ടും ഗുണകരമല്ലെന്നാണ് കണ്ടെത്തൽ. ഇതിൻറെ നിത്യ ഉപയോഗം ധാരാളം രോഗങ്ങളെ വിളിച്ചു വരുത്തുന്നു. ദിവസവും വെളുത്ത അരിയുടെ ചോറ് കഴിച്ചാൽ ഹൃദയാരോഗ്യത്തിന് അത് ബാധിക്കും.
ഹൃദയാഘാത സാധ്യതയിലേക്ക് നീളാൻ ഇതിന്റെ ഉപയോഗം വഴി വയ്ക്കും എന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ അധികം പോഷകാംഷങ്ങൾ ഈ അരിയിൽ ഇല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറിയും പഴവർഗങ്ങളും മറ്റു ധാന്യങ്ങളും കഴിക്കുന്നതാണ് വെള്ള അരിയെക്കാൾ കൂടുതൽ ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുവാനും അമിതവണ്ണം ഉണ്ടാക്കുവാനും കാരണമാകാറുണ്ട്. കൂടാതെ മെറ്റബോളിക് സിൻഡ്രം എന്ന പ്രശ്നം ഈ അരിയുടെ ഉപയോഗത്തിലൂടെ വരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കാൻ വെള്ള അരി നിത്യവും കഴിക്കുന്ന ശീലം ഒഴിവാക്കുക. ഇനി ഈ അരി കഴിക്കുമ്പോൾ ഇതിനോടൊപ്പം ധാരാളം പച്ചക്കറികളും മുളപ്പിച്ച പയർ വർഗ്ഗങ്ങളും പരിപ്പും കഴിച്ചാൽ മാത്രമേ ഇതിൻറെ ദോഷവശങ്ങളെ അകറ്റി ഗുണവശങ്ങൾ നമുക്ക് ലഭ്യമാകുകയും ഉള്ളൂ.
Discussion about this post