രാജസ്ഥാന് കോണ്‍ഗ്രസില്‍ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടിയിലെ 80 ശതമാനം എം.എല്‍.എമാരും സചിന് പൈലറ്റിനൊപ്പമാണെന്ന് മന്ത്രി ആര്.എസ് ഗുധ വെളിപ്പെടുത്തി. നിലവില്‍ നാല് എം.എല്‍.എമാര്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും ഗുധ വ്യക്തമാക്കി. സചിന് പൈലറ്റിനൊപ്പം 80 ശതമാനം എം.എല്‍.എമാരെയെങ്കിലും നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഞങ്ങളുടെ അവകാശവാദം ഉപേക്ഷിക്കും. ചതിയന്‍, വിലയില്ലാത്തവന് എന്നൊക്കെ അദ്ദേഹത്തെ വിളിക്കുമായിരിക്കും. പക്ഷേ, സചിനേക്കാള്‍ മികച്ച ഒരു നേതാവില്ലെന്ന് ആര്.എസ് ഗുധ പറഞ്ഞു.
സച്ചിന് പൈലറ്റിനെ ‘ചതിയനെന്ന് വിശേഷിപ്പിച്ച് അശോക് ഗെലോട്ട് ഇന്നലെ രംഗത്തുവന്നിരുന്നു. ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഗെലോട്ട് ആറു തവണയാണ് സച്ചിനെ ചതിയന്‍ എന്നു വിളിക്കുന്നത്. ‘ 10 എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സച്ചിന് പൈലറ്റിനെ ഹൈക്കമാന്‍ഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. മാത്രമല്ല ഒരു ചതിയനെ മുഖ്യമന്ത്രിയാക്കാനാവില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ് അയാള്‍ മാത്രമല്ല പാര്‍ട്ടിയെ വഞ്ചിച്ചയാളാണ്. ചതിയനാണ്” ഗെലോട്ട് ആവര്‍ത്തിച്ച് പറയുന്നു.
സ്വന്തം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരിശ്രമിക്കുന്ന ഒരു പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകും, 2020ല്‍ സച്ചിന് പൈലറ്റ് എംഎല്‍എമാരുമായി നടത്തിയ പ്രശ്നത്തെ ചൂണ്ടിക്കാട്ടി ഗെലോട്ട് പറഞ്ഞു.
ബിജെപി ഫണ്ട് ചെയ്ത പ്രതിസന്ധിയായിരുന്നു അതെന്നും തെളിവുകള്‍ വ്യക്തമാക്കാതെ ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. ലഹളയുടെ സമയം പൈലറ്റ് ഡല്‍ഹിയില്‍ വച്ച് കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Discussion about this post