ഒട്ടുമിക്കവരുടെയും പൂന്തോട്ടത്തിൽ ചാരുത ചാർത്തുന്ന പുഷ്പമാണ് ഉഷമലരി അഥവാ നിത്യകല്യാണി. നൂറിലേറെ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്ന ഔഷധസസ്യമാണ് ഇത്. ഇതിൽനിന്ന് ലഭ്യമാകുന്ന ആൽക്കലോയിഡ് രക്തചക്രമണ തടസ്സങ്ങൾക്കെതിരെ പ്രതിരോധ കവചം ഒരുക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. ചുവപ്പും വെള്ളയും നിറഭേദങ്ങളിൽ കാണപ്പെടുന്ന ഈ ഔഷധ സസ്യത്തിൽ വിൻ ക്രിസ്റ്റിൻ, വിൻ ബ്ലാസ്റ്റിൻ എന്നിങ്ങനെ രണ്ട് തരത്തിലുള്ള അടങ്ങിയിട്ടുള്ളത്. ഇത് അർബുദത്തെ പ്രതിരോധിക്കുകയും ജീവിതചര്യ രോഗങ്ങൾ അകറ്റുകയും ചെയ്യുന്നു. നിത്യവും പുഷ്പിക്കുന്ന ഇനം ആയതിനാലാണ് നിത്യകല്യാണി എന്ന പേര് ഇതിന് ലഭ്യമായത്. വിഷപ്രാണികൾ കുത്തിയാൽ അതിൻറെ മുറിവ് ഉണങ്ങുവാനും, വീക്കം ഇല്ലാതാകുവാനും ഇതിന് നീര് പിഴിഞ്ഞ് ഒഴിച്ചാൽ മതി.
വലിയ പരിചരണം ഒന്നുമില്ലാതെ വീട്ടുമുറ്റത്ത് ഇത് മികച്ച രീതിയിൽ വളർത്താം. ബിൻഗ റോസിയ എന്നാണ് ഇംഗ്ലീഷിൽ ഇത് അറിയപ്പെടുന്നത്. കോട്ടയ്ക്കൽ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവ മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. വെസ്റ്റിൻഡീസ് ആണ് ഉഷമലരിയുടെ ജന്മദേശം ആയി കരുതപ്പെടുന്നത്. വെള്ള ഉഷമലരിയും ചുവപ്പു ഉഷമലരിയും പരസ്പരം കലർത്തി നട്ടാൽ മികച്ച ഒരു ഉദ്യാനം വീട്ടുമുറ്റത്ത് ഉണ്ടാക്കാം. ഇതിൽനിന്ന് വേർതിരിച്ചെടുക്കുന്ന ആൽക്കലോയിഡുകൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും, വിഷാംശം പുറത്തു കളയുവാനും ഉപയോഗപ്പെടുത്തുന്നുണ്ട്. മാരകരോഗമമായ ക്യാൻസറിനെ വരെ പ്രതിരോധിക്കാൻ കഴിവുള്ള ഘടകങ്ങൾ ഇതിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. തേൻ കുത്തുമ്പോൾ ഉണ്ടാകുന്ന വേദന അകറ്റാൻ ഉഷമലരിയുടെ വേരുകൾ അരച്ചിട്ടാൽ മാത്രം മതി.
Discussion about this post