കേരളത്തിൽ ഉടനീളം കാണപ്പെടുന്ന ഫലവൃക്ഷമാണ് ആപ്പിൾ ചാമ്പ. കശുമാങ്ങ ചാമ്പ, പനിനീർ ചാമ്പ എന്നിങ്ങനെ വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഇത് ആരോഗ്യകരമാണ്. പനിനീരിന്റെ സ്വാദും ഗന്ധവും ആണ് ഇവയ്ക്ക്. ആംഗലേയ ഭാഷയിൽ റോസ് ആപ്പിൾ എന്ന് വിശേഷിക്കപ്പെടുന്നു. ഏകദേശം 10 മീറ്റർ ഉയരം കൈവരിക്കുന്ന ഇവ കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ ഏറെ അനുയോജ്യമാണ് അലങ്കാര സസ്യം എന്ന രീതിയിലും ഇവ നട്ടുപിടിപ്പിക്കാറുണ്ട്. കാരണം പിങ്ക് നിറത്തിലുള്ള ഇതിൻറെ പൂക്കൾ കാണാൻ വളരെ ഭംഗിയാണ്. ഇതിൽ കായ്കൾ ഉണ്ടാകുമ്പോൾ പച്ചകലർന്ന ഇളം മഞ്ഞ നിറമാണ് ഉള്ളത്. ഉരുണ്ട ആകൃതിയാണ് ഇവയ്ക്ക്. ഒരു തൈ നട്ടാൽ ഏകദേശം അഞ്ചുവർഷം വരെ വിളവ് ലഭ്യമാകുന്ന ഇനമാണ് ഇവ. പുളിയും മധുരവും കലർന്ന ഈ പഴം ഉപയോഗപ്പെടുത്തി ധാരാളം മൂല്യ വർദ്ധന ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയുന്നു. കാർബോഹൈഡ്രേറ്റുകൾ നിറഞ്ഞിരിക്കുന്ന ഈ ഭക്ഷണപദാർത്ഥം സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ കലവറയാണ്.
ധാരാളം ഫൈബറും ഇതിലുണ്ട്. ആരോഗ്യകരവും പോഷകപ്രദവുമായ ഈ പഴത്തിൽ ധാരാളമായി വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ ജീവകങ്ങൾ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള ഇവ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുവാനും മികവുറ്റതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള ഇവ കഴിക്കുന്നത് വഴി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കി ചർമം മൃദുലമാക്കാൻ ഇവയുടെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു. ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന ഇത് കഴിക്കുന്നതുവഴി നിർജലീകരണം തടയപ്പെടുന്നു. ഇതിൽ കുറഞ്ഞ അളവിൽ മാത്രമാണ് കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ഇത് കഴിക്കാം. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനും ഈ പഴവർഗ്ഗം ഏറെ നല്ലതാണ്.
കാൽസ്യം അടങ്ങിയിരിക്കുന്ന ഈ ചാമ്പ കഴിക്കുന്നത് എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ ഗുണമാണ്. ഡയോറൂറ്റിക് ഗുണങ്ങളുള്ള ഈ പഴം കഴിക്കുന്നത് വഴി കണ്ണുവേദന വാതം തുടങ്ങിയവ ഇല്ലാതാകുന്നു. കണ്ണിലെ കലകൾക്ക് ഓക്സിഡറ്റീവ് കേടുപാടുകൾ തടയാനും ഈ പഴവർഗ്ഗം ഉത്തമമാണ്. വിറ്റാമിൻ എ ധാരാളമുള്ളതുകൊണ്ട് ഇത് കഴിക്കുന്നത് മാക്കുലർ ഡി ജനറേഷൻ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താൻ ദിവസവും ഇത് കഴിക്കാം. കാരണം 100 ഗ്രാം റോസാപ്പ്പിൽ 29 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളെ ഇല്ലാതാക്കും
Discussion about this post