2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്ന് മല്‍സരിക്കില്ലന്ന് സൂചന ശക്തമാകുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവ് നിന്നോ നിയമസഭയിലേക്ക് മല്‍സരിക്കാനാണ് തരൂര്‍ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്. ഇതോടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയില്ലാത്ത കോണ്‍ഗ്രസ് എം പിമാരുടെ എണ്ണം ഏഴാകും.
കെ സുധാകരന്, കെ മുരളീധരന്, ടി എന്‍ പ്രതാപന്, ആന്റോ ആന്റെണി, അടൂര്‍ പ്രകാശ് കൊടിക്കുന്നില്‍ സുരേഷ് എന്നിവാണ് മല്‍സരിക്കാന്‍ സാധ്യയില്ലാത്ത മറ്റ് എം പിമാര്‍. ഇതില്‍ കെ സുധാകരന് തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് തന്നെ പിന്മാറാനാണ് സാധ്യത. മറ്റുള്ള എം പിമാര്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ താല്പര്യവുമില്ല.
ശശി തരൂര്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഉപേക്ഷിച്ചാല്‍ പിന്നെ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവില്‍ നിന്നോ നിയമസഭയിലേക്ക് മല്‍സരിക്കുമെന്നാണ് അറിയുന്നത്. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന് വരികയാണെങ്കില്‍ നേമത്ത് തരൂര്‍ തന്നെയായിരിക്കും. തിരുവനന്തപുരം മണ്ഡലവും തരൂര്‍ നോട്ടമിടുന്നുണ്ട്.
Discussion about this post