തുളസിയെ ഐശ്വര്യത്തിന്റെ ദേവതയായിട്ടാണ് കണക്കാക്കുന്നത്. ഹിന്ദുമതത്തിന്റെ വിശ്വാസപ്രകാരം തുളസിയെ പരിപാലിക്കുന്ന ഇടം വിഷ്ണു ഭഗവാൻറെ ഇടമായി കണക്കാക്കപ്പെടുന്നു. തുളസിച്ചെടിയിൽ ബ്രഹ്മാവും തണ്ടുകളിൽ വിഷ്ണുവും ഇലകളിൽ രുദ്രനും നിലകൊള്ളുന്നു എന്നാണ് നമ്മുടെ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നത്. ഇത്രത്തോളം പരിശുദ്ധമായ തുളസിയുടെ മറ്റൊരുവശമാണ് അതിന്റെ ആരോഗ്യ ഗുണങ്ങൾ. ആൻറി ഓക്സിഡന്റുകൾ ധാരാളം ഉള്ള തുളസി നൽകുന്ന ആരോഗ്യ ഗുണങ്ങൾ അനവധിയാണ്. തുളസിയില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന അണുബാധകളെ ചെറുക്കാം. ദഹന സംബന്ധമായ പ്രശ്നങ്ങളെ ലഘുകരിക്കുകയും ചെയ്യാം. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസിയിലിട്ട് ചായ ഏറെ നല്ലതാണെന്ന് പറയപ്പെടുന്നു.
കൂടാതെ കൊളസ്ട്രോൾ കുറയ്ക്കുവാനും ഹൃദയസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുവാനും തുളസിയില വെറുതെ ചവച്ചിരിക്കുന്നതുപോലും ഗുണം ചെയ്യും. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും, അന്വേഷണം പകരുകയും ചെയ്യുന്ന പാനീയമാണ് തുളസി ചായ. ഇത് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കുന്നു. തുളസിയുടെ ഇല ചതിച്ചു പിഴിഞ്ഞ് അല്പം തേൻ ചേർത്ത് കഴിച്ചാൽ വിട്ടുമാറാത്ത ചുമ പൂർണമായും ഇല്ലാതാക്കാം. അയൺ സമ്പുഷ്ടമായ തുളസി കുടിക്കുന്നത് വഴി വിളർച്ച ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകുന്നു. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും, മുടി സംരക്ഷണത്തിനും ഏറെ നല്ലത് തന്നെയാണ് തുളസി. ഇലയും കയ്യോന്നി ഇലയും, കറ്റാർവാഴയും, വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പുരട്ടിയാൽ അകാലനരയെ ഇല്ലാതാക്കാം. ഒപ്പം താരനും മുടികൊഴിച്ചിലും പരിഹരിക്കാം. തുളസിയില ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന ചായ കുടിക്കുന്നത് മൂലം ഉറക്കമില്ലായ്മ, വിഷാദം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാം.
തുളസി ചായ എങ്ങനെ ഉണ്ടാക്കാം
ചേരുവകൾ
തുളസി രണ്ട് പിടി
ഇഞ്ചി മൂന്ന് കഷണം
ചെറുനാരങ്ങ മൂന്നെണ്ണം
വെള്ളം ഏഴു ഗ്ലാസ്
ഉപ്പ് അല്ലെങ്കിൽ പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. അതിനുശേഷം കഴുകി വൃത്തിയാക്കിയ തുളസിയിലകൾ ഇതിലേക്ക് ഇടുക. ഇഞ്ചിയും, ചെറുനാരങ്ങയും, ഉപ്പോ അല്ലെങ്കിൽ പഞ്ചസാരയോ ചേർത്ത് മിക്സിയിൽ അടിച്ചു ഈ പാനീയത്തിലേക്ക് ഒഴിക്കുക. പഞ്ചസാര താല്പര്യമില്ലാത്തവർക്ക് തേൻ ഉപയോഗപ്പെടുത്താം. ശേഷം പാൻ ഓഫ് ചെയ്തു ചൂടാറ്റി ഉപയോഗിക്കുക. ഭക്ഷണശേഷം ഇത് ഉപയോഗിക്കുകയാണെങ്കിൽ ദഹനം പെട്ടെന്ന് നടക്കുന്നു. ഇത് ദഹന ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Discussion about this post