പല രോഗങ്ങളുടെയും ആദ്യ ലക്ഷണമാണ് ചുമ എന്ന് പറയാറുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങളിൽ തുടങ്ങി ചെറുതായി വരുന്ന ജലദോഷത്തിന് പോലും ചുമ ഒരു ലക്ഷണമായി ചൂണ്ടിക്കാണിക്കുന്നു. കോവിഡിന് ശേഷം ധാരാളം പേരിൽ കാണപ്പെടുന്ന ഒന്നാണ് ചുമ. വിട്ടുമാറാത്ത ചുമ അകറ്റാൻ ആശുപത്രികൾ തോറും കയറിയിറങ്ങുന്നവരാണ് നമുക്ക് ചുറ്റും. എന്നാൽ ശരിയായ ചുമയുടെ കാരണം കണ്ടുപിടിച്ച് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
സാധാരണ ഉണ്ടാകുന്ന ചുമയ്ക്ക് അകറ്റാൻ ഒരുതരത്തിലും സൈഡ് എഫക്ട് ഇല്ലാത്ത ചില ഒറ്റമൂലികൾ നമുക്ക് പരീക്ഷിക്കാം.
ചുമ അകറ്റാൻ നാട്ടുവൈദ്യം
ചുമ അകറ്റാൻ വെളുത്തുള്ളി ചവച്ച് ഇറക്കുന്നത് നല്ലതാണ്. കാരണം വെളുത്തുള്ളിക്ക് ആന്റിവൈറൽ, ആൻറി ബാക്ടീരിയൽ ആൻഡ് ഇൻഫ്ളമേറ്ററി ഗുണങ്ങൾ ധാരാളമാണ്. വെളുത്തുള്ളിയുടെ ഒരു അല്ലി അരിഞ്ഞ് വറുത്തു ഒരു സ്പൂൺ തേൻ ഒപ്പം ചേർത്ത് രാത്രി കഴിച്ചാൽ പനി, ജലദോഷം മൂക്കടപ്പ് ചുമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാം. ഇതുകൂടാതെ ആൻറി മൈക്രോബിയൽ ഗുണങ്ങൾ ധാരാളമുള്ള ചെറുതേൻ കഴിക്കുന്നതും ചുമ അകറ്റുവാൻ നല്ലതാണ്. ഇതിനുവേണ്ടി ചെറു ചൂടുവെള്ളത്തിൽ രണ്ട് ടീസ്പൂൺ തേൻ കലർത്തി ദിവസേന രണ്ടു തവണ കഴിച്ചാൽ മതി. രോഗങ്ങളിൽനിന്ന് പ്രതിരോധ കവചം ഒരുക്കുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ചെറു ചൂടുള്ള ഒരു ഗ്ലാസ് പാലിൽ കാൽ ടീസ്പൂൺ മഞ്ഞൾ ചേർത്ത് ഉറങ്ങുന്നതിനു മുൻപ് കഴിക്കുന്നത് നമ്മുടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ നല്ലതാണ്. ഇതുവഴി പനിയെയും അകറ്റാം.
തൊണ്ട സംബന്ധമായ രോഗങ്ങളെ അകറ്റുവാനും ചുമ മാറുവാനും ഉപ്പുവെള്ളം തൊണ്ടയിൽ കവിളിൽ കൊണ്ടാൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി ശ്വാസകോശത്തിലും മൂക്കിലൂടെയും കഫം വികസിക്കുന്നത് കുറയ്ക്കാൻ സാധിക്കും. ഇതുകൂടാതെ തുളസിയില കഷായം സേവിക്കുന്നതും നല്ലതാണ്. ഒരു കപ്പ് വെള്ളത്തിൽ ഒരു കൈപ്പിടിയോളം തുളസി ഇലയും, ഇഞ്ചി, കുരുമുളക് തുടങ്ങിയവ ചതച്ചതും ഇട്ട് തിളപ്പിച്ച് ആറ്റിയതിനുശേഷം കുടിക്കുന്നത് ചുമ അകറ്റുവാൻ ഏറെ നല്ലതാണ്. കഫം അയവുള്ളതാകാൻ സഹായിക്കുന്ന മറ്റൊന്നാണ് ആവി പിടിക്കൽ. മഞ്ഞപ്പൊടിയിട്ട് ആവി പിടിക്കുന്നത് നാസിക് ദ്വാരങ്ങളെ ഈർപ്പം ഉള്ളതാക്കുവാനും ചുമയുടെ തീവ്രത കുറയ്ക്കാനും ഏറെ നല്ലതാണ്.
Discussion about this post