ഇലക്കറികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചീര. നമ്മുടെ നാട്ടിൽ ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കൃഷി ചെയ്യാവുന്ന ഇലക്കറി. പച്ചയായോ വേവിച്ചോ ഭക്ഷണ വിഭവം എന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ചീര പ്രോട്ടീൻ നിറഞ്ഞിരിക്കുന്ന ഭക്ഷണപദാർത്ഥം കൂടിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഓർമ്മശക്തി ഉണ്ടാകുവാൻ ചീര ചെടി സമൂലം എടുത്ത് ബ്രഹ്മിയും മുത്തിളും ചേർത്ത് കഷായം വെച്ച് കഴിക്കാറുണ്ട്. ഇത് മുതിർന്നവരിൽ അൽഷിമേഴ്സ് രോഗം ഇല്ലാതാക്കുവാനും ഗുണം ചെയ്യും. ശരിയായ ശോധന ലഭിക്കുവാനും, രക്തം ഉണ്ടാകുവാനും ചീര ഉപയോഗിക്കാം. ഇതിൻറെ ഉപയോഗം സോറിയാസിസ് പോലുള്ള സർവ്വരോഗങ്ങളെ പ്രതിരോധിക്കുവാനും ഏറെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
ചീരയില ഇടിച്ചുവീഴുന്ന നീരും ഇളനീർ വെള്ളവും സമം ചേർത്ത് ഒരു റൗണ്ട്സ് ദിവസം രണ്ടു നേരമായി കഴിച്ചാൽ മൂത്രനാളീ വീക്കം ഇല്ലാതാക്കാം. ഫോളിക് ആസിഡ് ധാരാളം ഉള്ളതുകൊണ്ട് ഗർഭകാലഘട്ടത്തിൽ ഇതിൻറെ ഉപയോഗം ഗർഭിണികൾക്കും ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്കും ആരോഗ്യം മെച്ചപ്പെടുത്താൻ ഉപകരിക്കും. വിറ്റാമിൻ എ യുടെ കലവറയായിതിനാൽ നേത്രസംബന്ധമായ രോഗങ്ങളെ അകറ്റാൻ ചീര കഴിക്കാം. എല്ലാവിധ കുടൽ രോഗങ്ങളും അകറ്റുവാൻ ചീര മാത്രം വേവിച്ച് മൂന്നുദിവസം തുടർച്ച കഴിക്കുന്നത് ഏറെ നല്ലതാണ്.
മുലപ്പാൽ ഇല്ലാത്ത സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധിപ്പിക്കുവാൻ ചീരയിലെ പിഴിഞ്ഞെടുത്ത രസം ആട്ടിൻ സൂപ്പിൽ ചേർത്ത് കഴിച്ചാൽ മതി. ഈ പ്രയോഗം പ്രസവാനന്തരം ആരോഗ്യം മെച്ചപ്പെടുത്തുവാനും ഏറെ നല്ലതാണ്. മൂത്രക്കല്ല് പൊടിഞ്ഞു പോകുവാൻ ചീരയില മുതിര കൂട്ടി കഷായം വെച്ച് അതിൽ നിന്ന് മൂന്ന് ഔൺസ് വീതം എടുത്ത് രണ്ട് ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർത്ത് ദിവസം രണ്ടുനേരം ഒരു മാസം കഴിക്കുന്നത് നല്ലതാണ്. ഇത് ആർത്തവസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുകയും പിത്താശയ കല്ലിന് ഫലം ചെയ്യുകയും ചെയ്യുന്നു. ചോരയുണ്ടാകുവാൻ ചീര കഴിക്കണം എന്നാണ് പഴമൊഴി. ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ രക്തചംക്രമണം മെച്ചപ്പെടുത്താൻ ഏറ്റവും മുഖ്യമായ ഇലക്കറി കൂടിയാണ് ചീര.
Discussion about this post